ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയും നർത്തകിയുമായിരുന്നു മഞ്ജുഷ. 2018-ൽ വാഹനാപകടത്തിൽ അന്തരിച്ച മഞ്ജുഷയെക്കുറിച്ചുള്ള ഓർമ്മകൾ സഹമത്സരാർത്ഥിയായിരുന്ന ശിഖ പങ്കുവെക്കുന്നു.

2009ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ നേടിയ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജുഷ. 2018ൽ ഒരു വാഹനാപകടത്തെത്തുടർന്നാണ് മഞ്ജുഷ മരിക്കുന്നത്. മികച്ച ഒരു നർത്തകി കൂടി ആയിരുന്നു മഞ്ജുഷ. മരിക്കുമ്പോൾ കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു താരം. വാസന്തിയും ലക്ഷ്മിയും സിനിമയിൽ പ്രവീണയുടെ ബാല്യകാലം അവതരിപ്പിച്ചതും മഞ്ജുഷയായിരുന്നു. ഇപ്പോഴിതാ മ‌ഞ്ജുഷയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് ഗായികയും ഐഡിയ സ്റ്റാര്‍ സിങ്ങറിൽ മഞ്ജുഷയുടെ സഹമൽസരാർഥിയും സുഹൃത്തുമൊക്കെയായിരുന്ന ശിഖ.

''മഞ്ജുഷയുമായി നല്ല കൂട്ടായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ട്. ഗ്രൂമിങ്ങ് സെഷൻസിനു വേണ്ടി കുറേ ദിവസം അവിടെ സ്റ്റേ ചെയ്യുമായിരുന്നു. ഒരുമിച്ചു താമസിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിനിടെ ഒരുപാട് ഫ്രീ ടൈം ഉണ്ടാകും. ആ സമയത്ത് ഒരുമിച്ച് പുറത്തു പോവുകയൊക്കെ ചെയ്തിട്ടുണ്ട്. രാത്രി കിടക്കുന്നതും ഒരുമിച്ചായിരുന്നു. ഞാനും നയനച്ചേച്ചിയും പ്രീതിച്ചേച്ചിയും മ‍‍ഞ്ജുഷയുമാണ് ഒരുമിച്ച് ഒരു റൂമിൽ ഉണ്ടായിരുന്നത്.

അവളുടെ മരണം ഭയങ്കര ഷോക്ക് ആയിരുന്നു. എന്റെ ഫാമിലിയും മഞ്ജുഷയുടെ ഫാമിലിയും നല്ല ക്ലോസ് ആയിരുന്നു. ഇപ്പോഴും മഞ്ജുഷയുടെ അമ്മയുമായി കോണ്ടാക്ട് ഉണ്ട്. ഡാൻസറും കൂടിയായിരുന്നല്ലോ മ‍ഞ്ജുഷ. ആ സമയത്ത്, അതായത് പ്ലസ് ടുവിൽ പഠിക്കുമ്പോൾ തന്നെ മ‍ഞ്ജുഷയുടെ അടുത്ത് ഡാൻസ് പഠിക്കാൻ നൂറിലധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അതു തന്നെ വലിയ കാര്യമല്ലേ? സേവിങ്ങ്സ് ചെയ്യുന്നതിനെപ്പറ്റിയും സ്വന്തം സമ്പാദ്യം കൊണ്ട് വിവാഹം നടത്തുന്നതിനെക്കുറിച്ചുമൊക്കെ അവൾ അന്നു തന്നെ സംസാരിക്കുമായിരുന്നു. അന്നേ ഭയങ്കര ദീർഘവീക്ഷണം ഉള്ളയാളായിരുന്നു'', എന്ന് മഞ്ജുഷ അഭിമുഖത്തിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming