സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. 

ലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേഷ് പിഷാരടി. കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള വർക്ക് ഔട്ട് ചിത്രങ്ങളാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. 

പതിവുപോലെ, രസകരമായൊരു ക്യാപ്ഷനുമായാണ് രമേഷ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. “അന്യന്റെ മസിൽ ആഗ്രഹിക്കരുത്,” എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയ ക്യാപ്ഷൻ. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലാകുകയും ചെയ്തു. 

അന്യന്റെ മസിൽ ആഗ്രഹിക്കരുത് ജിം. 8:32

Posted by Ramesh Pisharody on Sunday, 11 October 2020

ലോക് ഡൗൺ കാലത്ത് സെലിബ്രിറ്റികൾ ഏറ്റവും അധികം ആഘോഷിച്ചത് ജിം വർക് ഔട്ടുകളായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ചാക്കോച്ചൻ, ഉണ്ണിമുകുന്ദൻ , ടോവിനോ, ജയറാം, ഭാവന, പാർവതി തുടങ്ങി ഒട്ടേറെപ്പേർ വർക് ഔട്ട് ചിത്രങ്ങളും വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.