പല തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടേണ്ടി വരുമെന്നും അതിനെയെല്ലാം ബോള്‍ഡായി നേരിടണമെന്നുമാണ് രേഖ ലൈവിലൂടെ പറയുന്നത്. 

രസ്പരത്തിലൂടെ മിനിസ്‌ക്രീനിലെ മികച്ച നായികയ്ക്കുള്ള പുരസ്‌ക്കാരം നിരവധി തവണ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് രേഖ രതീഷ്. ജനപ്രിയ പരമ്പരയായിരുന്ന പരസ്പരത്തിലെ കാര്‍കശ്യക്കാരിയായ അമ്മായിയമ്മയുടെ വേഷമായിരുന്നു രേഖ അവതരിപ്പിച്ചത്. സസ്‌നേഹം എന്ന കുടുംബ പരമ്പരയിലാണ് രേഖ നിലവില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഏഷ്യാനെറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിശേഷങ്ങളുമായി ലൈവിലെത്തിയ രേഖ, കൊല്ലത്ത് സത്രീധനത്തിന്റെ പേരില്‍ നടന്ന ആത്മഹത്യയോട് പ്രതികരിക്കുകയാണ്.

പല തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടേണ്ടി വരുമെന്നും അതിനെയെല്ലാം ബോള്‍ഡായി നേരിടണമെന്നുമാണ് രേഖ പറയുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയിരുന്നെങ്കില്‍ താന്‍ ഒരുപാട്തവണ അത് ചെയ്തിരുന്നേനെയെന്നും രേഖ സൂചിപ്പിക്കുന്നുണ്ട്. തന്റേടത്തോടെ, സ്വന്തമായി നാല് കാശുണ്ടാക്കി ജീവിക്കാന്‍ സ്ത്രീ പഠിക്കണമെന്നും, ആരുടേയും കീഴില്‍ നില്‍ക്കേണ്ട ആവശ്യമില്ലായെന്നുമാണ് രേഖ പറഞ്ഞത്.

ലൈവിലെത്തിയ രേഖയോട് ഒരാള്‍ കമന്റിലൂടെ വാട്‌സാപ്പ് നമ്പര്‍ ചോദിച്ചപ്പോഴാണ്, നിലവിലെ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് രേഖ കടന്നത്. ലൈവിലെത്തി നമ്പര്‍ ചോദിച്ചാല്‍ തരില്ലെന്നറിഞ്ഞിട്ടും ചോദിക്കുന്നത് എന്തിനാണെന്നും. ലോകം ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതാണ് വളം വച്ചുകൊടുക്കലെന്നും. പ്രതികരിക്കേണ്ടതാണ് ആവശ്യമെന്നുമാണ് രേഖ പറയുന്നത്.

ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്റേയും കഥ പറയുന്ന സസ്‌നേഹം സംപ്രേഷണം തുടങ്ങിയിട്ടേ ഉള്ളുവെങ്കിലും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. പരസ്പരത്തില്‍ വീട് അടക്കിഭരിക്കുന്ന അമ്മായിയമ്മയായിരുന്നു രേഖയെങ്കില്‍, ഇവിടെ മക്കളുണ്ടായിട്ടും ഇല്ലാത്തതുപോലെ വീട് വിട്ടിറങ്ങേണ്ടിവരുന്ന അമ്മയാണ് ഇന്ദിര. വീട്ടിലെ എല്ലാവരുടേയും ചീത്ത കേള്‍ക്കുമ്പോളും എന്തിനാണ് പ്രതികരിക്കാതെ തല കുനിച്ചിരിക്കുന്നതെന്നും പരമ്പര വളരെ നല്ലതാണെന്നുമെല്ലാം ആളുകള്‍ കമന്റായി പറയുന്നുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona