പരമ്പര അവസാനിച്ചതിന്റെ സങ്കടവും, ലൊക്കേഷന്‍ മിസ് ചെയ്യുന്നതിന്റെ വിഷമവുമാണ് റെനീഷ കുറിപ്പായി പങ്കുവച്ചത്. 

ഹോദരിമാരുടെ സ്‌നേഹവും കുടുംബബന്ധങ്ങളിലെ പൊള്ളത്തരങ്ങളും സ്‌ക്രീനിലേക്കെത്തിച്ച പരമ്പരയായിരുന്നു സീതാകല്യാണം. നിരവധി പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ധന്യ മേരി വര്‍ഗീസ് പ്രധാന കഥാപാത്രമായെത്തിയ പരമ്പര അവസാനിച്ചത് ഈയടുത്താണ്. നിരവധി സിനിമകളിലടക്കം ധന്യ വേഷമിട്ടെങ്കിലും സീതാകല്യാണത്തിലെ സീതയായിരുന്നു പ്രേക്ഷകരില്‍ പലരുടെയും ഇഷ്ട കഥാപാത്രം. പരമ്പരയില്‍ സീതയുടെ അനിയത്തി കഥാപാത്രമായ സ്വാതിയായി എത്തിയിരുന്നത് പാലക്കാട് ആലത്തൂര്‍ സ്വദേശിയായി റെനീഷ റഹിമാനായിരുന്നു. കഴിഞ്ഞദിവസം റെനീഷ പങ്കുവച്ച കുറിപ്പും ചിത്രവുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പരമ്പര അവസാനിച്ചതിന്റെ സങ്കടവും, ലൊക്കേഷന്‍ മിസ് ചെയ്യുന്നതിന്റെ വിഷമവുമാണ് റെനീഷ കുറിപ്പായി പങ്കുവച്ചത്. മൂന്നര വര്‍ഷമായി കൂടെയുള്ള കൂട്ടാണെന്നും. പരമ്പരയിലേതുപോലെതന്നെ എന്നും തനിക്ക് ചേച്ചിയായി വേണമെന്നുമാണ് റെനീഷ പറയുന്നത്. ശരിക്കും നിങ്ങളെ കണ്ടാല്‍ ചേച്ചിയും അനിയത്തിയേയും പോലെയുണ്ടല്ലോയെന്നാണ് ചിലരെങ്കിലും ചിത്രത്തിന് കമന്റിടുന്നത്. കൂടാതെ ഞങ്ങളുടേയും ചേച്ചിയായി പരിഗണിക്കണം എന്ന കമന്റിന്, ചേച്ചിയാക്കിക്കോളു, പക്ഷെ എന്റയത്രയും വേണ്ട എന്നാണ് റെനീഷ തമാശയായി കമന്റ് ചെയ്തിരിക്കുന്നത്.

റെനീഷയുടെ കുറിപ്പിങ്ങനെ

''മൂന്നര വര്‍ഷം മാത്രമേ ഈ കൂട്ട് തുടങ്ങിയിട്ട് ആയുള്ളു. പക്ഷെ നിങ്ങള് ഇപ്പോഴെന്റെ പ്രധാനപ്പെട്ട ഒരാള്‍ ആയിരിക്കുകയാണ്. എന്നും ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം. വേറെ ആരുടേം ചേച്ചിയാവണ്ട. ചേച്ചിക്ക് നല്ലത് വരട്ടെ.. ചേച്ചി എന്ന് ഞാന്‍ ഓരോ തവണ വിളിക്കുന്നതും, ചേച്ചി എന്ന് ആത്മാര്‍ത്ഥമായാണ്.''