സെറ്റുമുണ്ടും മൂക്കുത്തിയുമണിഞ്ഞ് മുടിയഴിച്ചിട്ട് കാവില്‍ നില്‍ക്കുന്ന മനോഹരമായ ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. 

ടെലിവിഷനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവ സാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്പരയിലെ മനോഹരമായ കഥാപാത്രത്തെയാണ് രശ്മി നിലവില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി ലോക്ക് ഡൗണിനുശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷം കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. പരമ്പരയില്‍ പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിയുടെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

സെറ്റുമുണ്ടും മൂക്കുത്തിയുമണിഞ്ഞ് മുടിയഴിച്ചിട്ട് കാവില്‍ നില്‍ക്കുന്ന മനോഹരമായ ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് വന്ന മിക്ക കമന്റും ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നതുതന്നെയാണ്. കാര്‍ത്തികദീപം പരമ്പരയില്‍ നായികയുടെ അപ്പച്ചിയായെത്തുന്ന ആളുതന്നെയാണോ എന്നും പലരും ചോദിക്കുന്നുണ്ട്. ഫോട്ടോഗ്രഫറായ പ്രണവ് സി സുഭാഷാണ് താരത്തിന്റെ ചിത്രം ക്യാന്‍വാസിലാക്കിയിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona