കഴിഞ്ഞ ദിവസമാണ് ഞാനും ഈ സുന്ദരിപ്പെണ്ണും എന്നുപറഞ്ഞ് രശ്മി സോമന്‍ ചിത്രം പങ്കുവച്ചത്. മനോഹരിയായ പേര്‍ഷ്യന്‍ പൂച്ചയോടൊപ്പമായിരുന്നു മഞ്ഞ സില്‍ക് സാരിയിലുള്ള ചിത്രം രശ്മി പങ്കുവച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

നോഹരമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം അവിടേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ഞാനും ഈ സുന്ദരിപ്പെണ്ണും എന്നുപറഞ്ഞ് രശ്മി സോമന്‍ ചിത്രം പങ്കുവച്ചത്. മനോഹരിയായ പേര്‍ഷ്യന്‍ പൂച്ചയോടൊപ്പമായിരുന്നു മഞ്ഞ സില്‍ക് സാരിയിലുള്ള ചിത്രം രശ്മി പങ്കുവച്ചത്. കാര്‍ത്തികദീപം സെറ്റില്‍നിന്നുള്ള ചിത്രമാണെന്നാണ് രശ്മിയുടെ ടാഗ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഷൂട്ടിന് കഥാപാത്ര മേക്കപ്പ് ഇട്ടുനില്‍ക്കുന്ന മനോഹരിയായ രശ്മിയാണ് ചിത്രത്തിലുള്ളത്. ഇതില്‍ എതാണ് ശരിക്കുള്ള സുന്ദരിയെന്ന് കണ്‍ഫ്യൂഷനാകുന്നുവെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്യുന്നത്. നിരവധി ആളുകളാണ് താരത്തിനോട് കുശലാന്വേഷണവുമായും, ആശംസകളുമായും ചിത്രത്തിന് കമന്റ് ചെയ്യുന്നത്. എന്നാല്‍ എല്ലാവരുടേയും സംശയം രശ്മിയുടെ സൗന്ദര്യത്തെക്കുറിച്ചാണെന്നു മാത്രം.

മുന്‍പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്മി. തിരിച്ചുവരവിലും രശ്മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്. കാര്‍ത്തികദീപം എന്ന പരമ്പരയില്‍ ദേവനന്ദ എന്ന ശക്തമായ കഥാപാത്രത്തെയാണ് രശ്മി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

View post on Instagram