ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോൺട്രാ മഹേഷെ എന്ന് മറ്റു ചിലർ.

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. തങ്ങളുടെ വര്‍ക്കൗട്ട്‌ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന നിരവധി താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ. അക്കൂട്ടത്തിൽ ഒരാളാണ് റിമ കല്ലിങ്കൽ. വര്‍ക്കൗട്ട്‌ ചെയ്ത് തളർന്ന് കിടക്കുന്ന തന്റെ ചിത്രമാണ് റിമ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ഒരു പ്രത്യേക തരം വര്‍ക്കൗട്ട്‌ ആണ് ചില ദിവസങ്ങളിൽ എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോൺട്രാ മഹേഷെ എന്ന് മറ്റു ചിലർ.

View post on Instagram

അടുത്തിടെയാണ് റിമ തന്റെ ഡാൻസ് സ്കൂളായ മാമാങ്കത്തിന് കർട്ടനിട്ടത്. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ തന്റെ സ്വപ്ന സംരംഭമായ മാമാങ്കം ഡാൻസ് സ്റ്റുഡിയോയും മാമാങ്കം ഡാൻസ് സ്കൂളും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചിരുന്നു. കൊവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞിരുന്നു.