സ്വന്തം കാലിൽ നിൽക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീ സംരംഭകരെ പിന്തുണയ്ക്കണമെന്ന കുറിപ്പോടെ ഹോട്ടലിലെ വനിതാ ജീവനക്കാർക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളും റിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കോട്ടയം: രുചികരമായ നല്ല നാടൻ ഭക്ഷണം കഴിക്കാൻ ഹോട്ടൽ തേടി ഇറങ്ങിയ നടി റിമ കല്ലിങ്കൽ എത്തിയത് കോട്ടയം ജില്ലയിലെ മേലുകാവുമറ്റം ടൗണിലെ കുടുംബശ്രീ ഹോട്ടലിലാണ്. സ്വാദുള്ള ഭക്ഷണമൊരുക്കി പേരുകേട്ട ഹോട്ടലാണ് എ–വൺ കുടുംബശ്രീ ഹോട്ടൽ. ഹോട്ടലിലെത്തി നല്ല നാടൻ ഭക്ഷണം കഴിച്ചതിന്റെ അനുഭവം റിമ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
സ്വന്തം കാലിൽ നിൽക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീ സംരംഭകരെ പിന്തുണയ്ക്കണമെന്ന കുറിപ്പോടെ ഹോട്ടലിലെ വനിതാ ജീവനക്കാർക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളും റിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം, റിമയ്ക്ക് അവിടെനിന്നും മീൻ പൊരിച്ചത് കിട്ടിയോ എന്ന പരിഹസിച്ചും നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
മേലുകാവ് പഞ്ചായത്ത് സിഡിഎസിന് കീഴിലുള്ള മൂന്ന് അയൽക്കൂട്ടങ്ങളിലെ അംഗങ്ങളായ ജലജ ഷാജു, പുഷ്പലത ബാബു, ലാലി മാത്യു എന്നിവർ ചേർന്നാണ് എ-വൺ ഹോട്ടൽ നടത്തുന്നത്. കൈപ്പുണ്യവും വൃത്തിയും നല്ല സേവനവുമാണ് എ-വണ്ണിനെ വ്യത്യസ്തമാക്കുന്നത്.
