പൂവ് ചൂടി വൈറ്റ് സാരിയിൽ അതിമനോഹരിയായാണ് റിമി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

ഗായികയെന്ന നിലയില്‍ മാത്രമല്ല അവതാകരയെന്ന നിലയിലും ശ്രദ്ധേയയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ റിമിയുടെ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വ്യായാമവും ഡയറ്റുമൊക്കെയായി ആരോഗ്യകാര്യത്തിൽ പഴയതിലും ശ്രദ്ധ നൽകുന്ന ഒരു റിമിയെ ആണ് ഇപ്പോൾ കാണാൻ കഴിയുക. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും റിമി പങ്കുവയ്ക്കാറുമുണ്ട്. 

റിമിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പൂവ് ചൂടി വൈറ്റ് സാരിയിൽ അതിമനോഹരിയായാണ് റിമി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ റിമി ടോമിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാതിക്കല് വെള്ളരി പ്രാവെന്നാണ് ചിത്രത്തിന് താഴേ ഒരു ആരാധിക എഴുതിയിരിക്കുന്നത്.

View post on Instagram
View post on Instagram