കൊച്ചി: ആരാധകര്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ടെലിവിഷനില്‍ നിറഞ്ഞാടിയ സ്നേഹ-ശ്രീകുമാര്‍ ദമ്പതിമാരുടെ വിവാഹം. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. പ്രണയം, വിവാഹം, സല്‍ക്കാരം തുടങ്ങി പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ആളെന്നോണം ഏറ്റെടുത്ത ഇരുവരുടെയും പുതിയ വിശേഷമാണ് വാര്‍ത്തയാകുന്നത്.

ഡിസംബര്‍ പതിനൊന്നിനായിരുന്നു സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. തുടര്‍ന്ന് അവരുടെ നിഷ്കളങ്കമായ പ്രണയനിമിഷങ്ങള്‍ പലതും ആരാധകരുമായി ഇരുവരും പങ്കുവച്ചു. ഇപ്പോഴിതാ കണ്ണുനിറച്ച് ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ശ്രീകുമാര്‍. സ്നേഹയ്ക്കായി പാടുന്ന പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. പാട്ടിന്‍റെ വീഡിയോ സ്നേഹയാണ് പങ്കുവച്ചിരിക്കുന്നത്. 'ആന്‍ഡ് ദി സോങ് ഈസ് ഡെഡിക്കേറ്റഡ് ടു മൈ ഡിയര്‍ ഫ്രണ്ട് സ്നേഹ ശ്രീകുമാര്‍'-എന്ന് പറഞ്ഞാണ് പാട്ട് അവസാനിപ്പിക്കുന്നത്.

'ഓ മൈ ഡാര്‍ലിങ് യു ലുക്ക് വണ്ടര്‍ഫുള്‍ ടുനൈറ്റ്' എന്ന് പാടുമ്പോള‍് സ്നേഹയെ നോക്കിയെന്നോണമാണ് ശ്രീകുമാര്‍ ദൃശ്യങ്ങളില്‍ കാണുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്നേഹ തന്നെയാണ്. അതിമനോഹരമായി ആലപിച്ച ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.