യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ് താരം. 

ലയാളികള്‍ക്ക് മറക്കാനാകാത്ത നായിക വേഷങ്ങള്‍ ചെയ്ത നിരവധി താരങ്ങളുണ്ട് മലയാളസിനിമയില്‍. അതിലൊരാള്‍ സംയുക്ത വര്‍മ്മയാണ് എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു താരം അഭിനയം നിര്‍ത്തിവച്ചത്.

ബിജുമേനോനുമായുള്ള വിവാഹ ശേഷമായിരുന്ന നടി സിനിമ വിട്ടത്. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയിലും സ്വന്തമായി മറ്റു ചില കാര്യങ്ങളില്‍ സംയുക്ത സജീവമായിരുന്നു. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ യോ​ഗ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. യോഗാഭ്യാസത്തില്‍ അതിശയിപ്പിയ്ക്കുകയാണ് താരം. മെയ്-വഴക്കത്തോടെയുള്ള സംയുക്ത മേനോന്റെ ശീര്‍ഷാസന വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.

View post on Instagram