കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ സാന്ത്വനം ഒരു മാസത്തോളമായി സംപ്രേഷണം നിര്‍ത്തി വച്ചിരിക്കുകയാണ്. 

രൊറ്റ പരമ്പരയിലൂടെ മലയാളികള്‍ നെഞ്ചിലേറ്റുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. പ്രത്യേകിച്ചും നായക കഥാപാത്രങ്ങള്‍ക്ക്. എന്നാല്‍ സജിന്‍ എന്ന താരത്തെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്. ബിഗ്‌സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഷഫ്നയുടെ ഭര്‍ത്താവാണ് പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍. ഇത്രകാലം എങ്ങനെ അഭിനയിക്കാതെ പിടിച്ചുനിന്നുവെന്നാണ് ശിവേട്ടനോട് ആരാധകര്‍ ചോദിക്കാറുള്ളത്.

കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ സാന്ത്വനം പരമ്പര ഒരു മാസത്തോളമായി സംപ്രേഷണം നിര്‍ത്തി വച്ചിരിക്കുകയാണ്. പരമ്പര എപ്പോള്‍ തുടങ്ങും എന്നകാര്യം മിക്ക ആരാധകരും താരങ്ങള്‍ക്ക് മെസേജ് അയച്ചാണ് ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും വാട്‌സാപ്പിലുമായി നിരവധി മെസേജുകളാണ് മിക്ക താരങ്ങള്‍ക്കും ആരാധകരുടെ പക്കല്‍നിന്നും കിട്ടുന്നത്. തനിക്ക് കിട്ടിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടന്‍.

സജിന്റെ വാക്കുകള്‍

''എല്ലാവരും സേഫായിട്ട് ഇരിക്കുന്നുവെന്ന് കരുതുന്നു. ഇപ്പോള്‍ വീഡിയോ പങ്കുവയ്ക്കാന്‍ കാരണം, എല്ലാവരുംതന്നെ ഇന്‍സ്റ്റഗ്രാമിലും, വാട്‌സാപ്പിലുമായി മെസേജ് അയച്ചും ഫോണ്‍ വിളിച്ചും ചോദിക്കുന്നത്, സാന്ത്വനം എപ്പോള്‍ തുടങ്ങും ഷൂട്ടിംഗ് തുടങ്ങിയോ തങ്ങളെല്ലാം വളരെയധികം കാത്തിരിക്കുകയാണ് എന്നെല്ലാമാണ്. തങ്ങള്‍ ഗവണ്‍മെന്റിന്റെ പെര്‍മിഷനുവേണ്ടിയാണ് കാത്തിരിക്കുന്നത്. അത് കിട്ടിയാലുടനെതന്നെ ഷൂട്ട് തുടങ്ങുകയും ചെയ്യും. നിങ്ങളെപോലെതന്നെ ഞങ്ങളും ഷൂട്ട് തുടങ്ങാനുള്ള സമയത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞതിലും മനോഹരങ്ങളായ എപ്പിസോഡുകളുമായിട്ടായിരിക്കും ഇനി സാന്ത്വനം നിങ്ങളിലേക്കെത്തുക. നിങ്ങള്‍ എല്ലാവരും പരമ്പരയ്ക്ക് തന്നുകൊണ്ടിരിക്കുന്ന സപ്പോര്‍ട്ടിന് ഒരുപാട് നന്ദി.''

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona