ആകാംക്ഷയുളവാക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

ജനഹൃദയങ്ങളില്‍ കൂട്ടുകുടുംബത്തിന്‍റെ സ്‌നേഹവും സാന്ത്വനവും നിറയ്ക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. മനോഹരമായ കഥയും മികച്ച അഭിനേതാക്കളും ഒത്തുചേര്‍ന്നതോടെ പരമ്പര ജനലക്ഷങ്ങളാണ് ഹൃദയത്തിലേറ്റിയത്. 'ശിവാഞ്ജലി' എന്ന പ്രണയജോടികളോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയമെങ്കിലും പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ചിപ്പി, രാജീവ് പരമേശ്വര്‍ എന്നീ സീനിയര്‍ താരങ്ങളോടൊപ്പം കഴിവുള്ള നിരവധി അഭിനേതാക്കളാണ് പരമ്പരയില്‍ തകര്‍ത്ത് 'ജീവിക്കുന്നത്'. ആകാംക്ഷയുളവാക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

അഞ്ജലിയുടെ അച്ഛന്‍ ശങ്കരന്‍ കടക്കെണിയില്‍ പെടുമ്പോള്‍ സഹായത്തിനെത്തുന്നത് മരുമകനായ ശിവനാണ്. ഭാര്യയായ അഞ്ജലിയുടെ സ്വര്‍ണ്ണം വാങ്ങിയാണ് ശിവന്‍ ശങ്കരന് കൊടുക്കുന്നത്. എന്നാല്‍ പുറത്തറിഞ്ഞാലുള്ള പ്രശ്‌നങ്ങള്‍ കാരണം ശിവന്‍ കാര്യങ്ങള്‍ ആരോടും പറയുന്നില്ല. പക്ഷെ അഞ്ജലിയുടെ സ്വര്‍ണ്ണം ശിവന്‍ കൂട്ടുകാരനെ സഹായിക്കാനായി വാങ്ങി എന്നറിയുന്ന സാന്ത്വനം വീട്ടില്‍ വലിയ പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. ശിവന്‍റെ ജ്യേഷ്‍ഠനായ ബാലന്‍ ശിവനെ കടയില്‍നിന്നും ഇറക്കി വിടുകയും, വീട്ടില്‍വച്ച് തല്ലാന്‍ ഓങ്ങുകയും ചെയ്യുന്നുണ്ട്.

''കൃഷ്ണ സ്‌റ്റോഴ്‌സില്‍ നിന്നും ശിവനെ പുറത്താക്കിയ ബാലന്‍.. ഇന്നുവരെയില്ലാത്ത അസ്വസ്ഥതകളുടെ ദിനരാത്രങ്ങളിലൂടെ സാന്ത്വനം'' എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റിന്‍റെ യൂട്യൂബ് പേജിലൂടെ പങ്കുവച്ച പ്രൊമോ ഇതുവരെ കണ്ടത് 25 ലക്ഷത്തിലധികം ആളുകളാണ്. സാന്ത്വനത്തിന്‍റെ പ്രൊമോ വീഡിയോകള്‍ പലപ്പോഴും പത്ത് ലക്ഷത്തിലധികം കാഴ്ച്ചകാര്‍ ആകാറുണ്ടെങ്കിലും, ഇത് റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. കൂടാതെ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തും സാന്ത്വനത്തിന്‍റെ പുതിയ പ്രൊമോയാണുള്ളത്.

പ്രൊമോ കാണാം

YouTube video player