ബോളീവുഡിന്‍റെ മനംകവര്‍ന്ന യുവ താരമാണ് സാറ അലിഖാന്‍. സെയ്ഫ് അലിഖാന്‍റേയും ആദ്യ ഭാര്യ അമൃതസിംഗിന്‍റെയും ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുളായ മകള്‍. കേദാര്‍ നാഥ് എന്ന ചിത്രത്തിലൂടെ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ച താരം സിംബ എന്ന റണ്‍ബീര്‍ കപൂര്‍ ചിത്രത്തിലൂടെ താരമൂല്യം കൂടിയ പുതുമുഖതാരങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. 

കഴിഞ്ഞ ദിവസം സാറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. അമ്മയ്ക്കൊപ്പമുള്ള ഒരു ഡേറ്റ് വീഡിയോയാണ് താരം പങ്കുവെച്ചത്.മൂന്നു പ്ലേറ്റുകളിലായി ടേബിളിനേക്കാള്‍ വലുപ്പത്തിലുള്ള ദോശയാണ് വീഡിയോയുടെ പ്രത്യേകത. ഒപ്പം ഭീമന്‍ ദോശയ്ക്ക് മുന്നില്‍ മുഖം മറച്ചിരിക്കുന്ന അമ്മ അമൃതസിംഗിനെയും കാണാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാണ്.