ബാലതാരമായി എത്തി പിന്നീട് നടിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ശരണ്യ മോഹൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം തിളങ്ങി. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് കുടുംബവുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. മക്കള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോകളെക്കെ താരം പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ, ശരണ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. 

'ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്.ദ്രാവിഡ്‌. ജെപിഗ്' എന്ന കുറിപ്പോടെയാണ് ശരണ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'നിർത്തി. ഇതോടെ. ഇനി രണ്ടീസം കഴിഞ്ഞ്' എന്നാണ് മറ്റൊരു ചിത്രത്തിനൊപ്പം കുറിച്ചത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. 

 

അടുത്തിടെ ന‍ടൻ സിമ്പുവിനെ നൃത്തം അഭ്യസിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ക്ലാസിക്കൽ ഡാൻസായ ഭരതനാട്യമാണ് ചിമ്പുവിനെ ശരണ്യ പഠിപ്പിച്ചത്. ഈശ്വരന് വേണ്ടിയാണ് ചിമ്പു ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ചിമ്പുവിനൊപ്പം ഓസ്തി എന്ന ചിത്രത്തിൽ ശരണ്യ അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നൃത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. സ്വന്തമായി നൃത്തവിദ്യാലയവും ശരണ്യ നടത്തുന്നുണ്ട്.