തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ശരണ്യ മോഹൻ. വിജയ്, ധനുഷ് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച ശരണ്യ ഒരുപിടി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമവിട്ടെങ്കിലും ശരണ്യ മോഹൻ സമൂഹ​മാധ്യമങ്ങളിൽ സജീവമാണ്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മക്കളോടൊപ്പമുള്ള ശരണ്യയുടെ ടിക് ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

മകൻ അനന്തകൃഷ്ണനും മകൾ അന്നപൂർണയ്ക്കുമൊപ്പം കളിചിരികളുമായി പാട്ടുപാടുകയാണ് താരം. അമ്മയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും മകൻ അനന്തകൃഷ്ണൻ പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ നിറചിരിയോട അമ്മയേയും ചേട്ടനെയും നോക്കിയിരിക്കുകയാണ് അന്നപൂർണ. ശരണ്യതന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

❤️💝

A post shared by Saranya Mohan (@saranyamohanofficial) on Jan 8, 2020 at 1:07am PST

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അമ്മയും മക്കളും വളരെ ക്യൂട്ട് ആണെന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. മകളുടെ ചിരിയെക്കുറിച്ചും മകന്റെ കുസൃതിയെക്കുറിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. 2015 സെപ്റ്റംബറിലാണ് തിരുവനന്തപുരം സ്വദേശി അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. ഇരുവർക്കും 2016 ഓഗസ്റ്റിലാണ് അനന്തകൃഷ്ണന്‍ ജനിക്കുന്നത്. 2019 ജനുവരി 30നമായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് അന്നപൂർണയുടെ വരവ്.