ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. ട്രോളായും സദാചാരമായും സേവ് ദ ഡേറ്റിനെ വിമര്‍ശിക്കുന്നവര്‍ ഒരുപാടാണ്, എന്തിന് കേരളാ പൊലീസ് വരെ സേവ് ദ ഡേറ്റിനെ ട്രോളിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ചില ഫോട്ടോഷൂട്ടുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചെയ്യാറുള്ളത്.

ചിലത് ന്യൂഡിറ്റി കൂടുതല്‍ ഉള്ള തരത്തിലാണെന്നാണ് ആരോപണം. എന്നാല്‍ അത് തീര്‍ത്തും തങ്ങളുടെ ഇഷ്ടമാണ് മറ്റുള്ളവര്‍ അനാവശ്യമായി തലയിടേണ്ട എന്നാണ് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ മറുപടി. ഇത്തരം ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ്  പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Saved the date 2009 February 15 At Town hall Between 8pm & 9 pm

A post shared by Ramesh Pisharody (@rameshpisharody) on Feb 17, 2020 at 7:16pm PST

2009 ഫെബ്രുവരി 15 ന് 8 മണിക്കും 9 മണിക്കും ഇടയ്ക്ക് ടൗണ്‍ഹാളില്‍, സേവ് ദ ഡേറ്റ് എന്നുപറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതോ സ്‌റ്റേജ് ഷോയ്ക്കായി ഒരുങ്ങിയ പിഷാരടിയും ധര്‍മ്മജനുമാണ് ചിത്രത്തിലുള്ളത്. സേവ് ദ ഡേറ്റുകള്‍ ചര്‍ച്ചയ്ക്ക് കളംപിടിക്കുമ്പോള്‍, പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്. ഇത് പൊളിക്കും, സുമഗംലീ ഭവ, തുടങ്ങിയ ആശംസകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.