അനിയത്തി കഥാപാത്രമായെത്തി മലയാളികളുടെ ഹൃയത്തിലേറിയ റെനീഷ, പരമ്പര ഹിറ്റായതോടെ സോഷ്യല്‍മീഡിയയില്‍ ഏറെ തിരയപ്പെട്ട വ്യക്തിയുമാണ്.
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് 'സീതാകല്ല്യാണം'. സീത, സ്വാതി എന്നീ സഹോദരിമാരുടെയും അവരുടെ ഭര്‍ത്താക്കന്മാരുടേയും ജീവിതകഥ പറയുന്ന പരമ്പരയില്‍ സ്വാതിയായി എത്തുന്നത് പാലക്കാട് ആലത്തൂര്‍ സ്വദേശിയായ റെനീഷ റഹ്മാന്‍ ആണ്. ചേച്ചിയെ ഏറെ സ്‌നേഹിക്കുന്ന അനുജത്തിയായാണ് പരമ്പരയില്‍ സ്വാതി ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നിലവില്‍ നെഗറ്റീവ് ഷെയ്‍ഡും ഉണ്ട് ഈ കഥാപാത്രത്തിന്. സീതയുടെ ജയില്‍വാസവും ജയില്‍ച്ചാട്ടവും മറ്റുമായി പരമ്പര ട്വിസ്റ്റുകളിലൂടെയാണിപ്പോള്‍ മുന്നോട്ടുപോകുന്നത്.
അനിയത്തി കഥാപാത്രമായെത്തി മലയാളികളുടെ ഹൃയത്തിലേറിയ റെനീഷ, പരമ്പര ഹിറ്റായതോടെ സോഷ്യല്‍മീഡിയയില്‍ ഏറെ തിരയപ്പെട്ട വ്യക്തിയുമാണ്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് റെനീഷ പരമ്പരയിലേക്കെത്തുന്നത്. ഒരുപാട് ആരാധകരുള്ള റെനീഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മനോഹരമായ പച്ച ലെഹങ്കയില്‍ ഒരു നവവധുവിന്‍റെ ഗെറ്റപ്പിലാണ് റെനീഷ എത്തിയിരിക്കുന്നത്. അവളുടെ കണ്ണിലെ തിളക്കത്തില്‍ നക്ഷത്രങ്ങള്‍വരെ അസൂയപ്പെടുമെന്ന ക്യാപ്ഷനോടെയാണ് റെനീഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. സുന്ദരിയായിരിക്കുന്നു എന്ന് നിരവധി ആരാധകരാണ് ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
