സീതാകല്യാണം രസകരമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജേശ്വരി തന്റെ ആസൂത്രണം കൂടെ കൂട്ടുന്ന എല്ലാവരും മണ്ടന്മാരാണെന്നതാണ് പരമ്പരയിലെ രസകരമായ സംഗതി. എന്നാല്‍ ഏതുവിധേയവും സീതയെ ഇല്ലാതാക്കുക എന്ന രാജേശ്വരിയുടെ പ്ലാന്‍, അതിന്റെ അവസാനഘട്ടംവരെ പ്രേക്ഷകന് ഭീതി ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്. സീതയ്ക്കാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുക എന്നറിയുന്ന രാജേശ്വരി ആകെ അസ്വസ്ഥയാകുന്നതാണ് പരമ്പരയില്‍ കാണുന്നത്.

ആശുപത്രിയില്‍ അഡ്മിറ്റായ സീതയെ കൊല്ലാന്‍ രാജേശ്വരിയുടെ വലംകൈയായ മൂര്‍ത്തി പ്ലാനുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ആശുപത്രിയിലെ ഒരു നഴ്‌സിനോട് സീതയ്ക്കുനല്‍കുന്ന ഡ്രിപ്പില്‍ വിഷമരുന്ന് കുത്തിവച്ച് സീതയെ ഇല്ലാതാക്കുകയാണ് പ്ലാന്‍. 

അതേ സമയംതന്നെ സീതകാരണം തന്റെ രാഷ്ട്രീയഭാവി നഷ്ടമായ തീപ്പൊരി ഭാസ്‌ക്കരനും സീതയെ കൊല്ലാനുള്ള പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞു. സീതയെ കൊല്ലാനാണ് തീപ്പൊരിയും നടക്കുന്നതെന്നറിഞ്ഞ രാജേശ്വരി അയാളെയും സഹായിക്കുന്നുണ്ട്. സീത കിടക്കുന്ന ഹോസ്പിറ്റലിലേക്കെത്തി, സീതയെ തലയിണകൊണ്ട് ശ്വസംമുട്ടിച്ച് കൊല്ലാനാണ് തീപ്പൊരി ഭാസ്‌ക്കരന്‍ പ്ലാന്‍ ചെയ്യുന്നത്.

പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ രാജേശ്വരിയുടേയും ഭാസ്‌ക്കരന്റേയും പദ്ധതികളെല്ലാം പൊളിയുന്നതാണ് കാണുന്നത്. മൂര്‍ത്തി നിര്‍ദ്ദേശം നല്‍കിയ നേഴ്‌സ് സീത ഉറങ്ങുന്ന നേരം റൂമിലേക്ക് എത്തുകയും, ഡ്രിപ്പിലേക്ക് വിഷമരുന്ന് കുത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്. സീത രക്ഷപ്പെടുമോ എന്ന ആകാംക്ഷയില്‍ കാഴ്ചക്കാര്‍ ഇരിക്കുന്ന നേരത്താണ്, ആശുപത്രി ജോലിക്കാരന്‍റെ വേഷത്തില്‍ അങ്ങോട്ട് തീപ്പൊരി ഭാസ്‌ക്കരന്‍ എത്തുന്നത്. 

തലയിണയും കയ്യില്‍പിടിച്ചാണ് ഭാസ്‌ക്കരന്‍ അങ്ങോട്ടേക്ക് എത്തുന്നത്. സീതയുടെ ശരീരത്തിലേക്ക് വിഷമരുന്ന് കയറാന്‍ തുടങ്ങുന്നതിന് മുമ്പ്തന്നെ ഭീസ്‌ക്കരന്‍ സീതയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നു. എന്നതാല്‍ അതില്‍നിന്നും കുതറുന്ന സീതയുടെ കയ്യില്‍നിന്നും ഡ്രിപ്പിന്റെ സൂചി പോകുകയാണ്. കൂടാതെ സീതയുടെ നിലവിളി കേട്ട് അങ്ങോട്ടേക്കെത്തിയ വേണു ഭാസ്‌ക്കരനെ അടിച്ച് ഓടിക്കുകയുമാണ്.

അതേസമയം സീതയുടെ കാര്യത്തില്‍ ഒരു തീരുമാനമായി എന്നുകരുതിയാണ് രാജേശ്വരി ഇരിക്കുന്നത്. സീത പോലീസിനെ വിളിക്കുകയും, അവര്‍ വന്ന് സിസിടിവി പരിശോധിച്ച് മൂര്‍ത്തിയേയും മറ്റും നോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. രാജേശ്വരിയെ പൊലീസ് പിടിക്കുമോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. എന്നാല്‍ പ്രൊമോയില്‍ കാണുന്നത്, എല്ലാമറിഞ്ഞ മറ്റുള്ളവരുടെ മുന്നില്‍ തന്റെ കഴുത്തില്‍ കത്തി വച്ചുനില്‍ക്കുന്ന രാജേശ്വരിയെയാണ്. എന്താകും കഥാഗതി എന്നറിയാന്‍ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.