സീതാ കല്യാണത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളായ ജിത്തുവും സ്വാതിയും മനസു തുറക്കുകയാണ്.
ഏറ്റവും കൂടുതൽ ആസ്വദിച്ച് അഭിനയിച്ച സീനിനെക്കുറിച്ച് റെനിഷയും, എന്നും ഓർക്കാൻ ഇഷ്ടപെടുന്ന സീനിനെക്കുറിച്ച് ജിത്തു വേണുഗോപാലും പറയുകയാണ്. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലിട്ട ഡിജിറ്റല്‍ എക്സ്ക്ലൂസിവ് വീഡിയോയിലാണ് ഇരുവരും മനസ് തുറക്കുന്നത്.

സീത കല്യാണത്തില്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത സീന്‍ ഏതാണെന്ന ജിത്തുവിന്‍റെ ചോദ്യത്തിന് മറുപടിയായി സ്വാതി പറയുന്നതാണ് വീഡിയോ. 'ഞാന്‍ നന്നായി ഫീല്‍ ചെയ്ത് അഭിനയിച്ച സീനുണ്ടായിരുന്നു. കഥാപാത്രമായ സ്വാതിയുടെ കുഞ്ഞിനെ അബോര്‍ട്ടായ സീനില്‍ വളരെ ഫീല്‍ ചെയ്താണ് അഭിനയിച്ചതെന്നും അത് വളരെ നന്നായിരുന്നതായി പലരും പറഞ്ഞിരുന്നതായും റെനിഷ റഹ്മാന്‍ പറയുന്നു. തമാശകളും പരിഹാസങ്ങളും നിറഞ്ഞ സംഭാഷണത്തിനിടെ റെനിഷയുടെ ചോദ്യത്തിന് ജിത്തുവും മറുപടി പറഞ്ഞു.

ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതായിരുന്നു എന്നായിരുന്നു റെനിഷയുടെ ചോദ്യം. ബീച്ചില്‍ ഔട്ടിങ്ങിന് പോയ സമയത്ത് തന്റെ കുട്ടിക്കാലത്തെ കുറിച്ചും തനിക്ക് ഇത്തരത്തില്‍ പോകാന‍് പറ്റാത്തതിനെ കുറിച്ചും സ്വാതി പറയുന്ന സമയത്ത് താനും അത്തരമൊരു വികാരത്തിലേക്ക് എത്തിയെന്നും കരഞ്ഞുപോയെന്നും ജിത്തു പറയുന്നു. അതാണ് തന്‍റെ ഓര്‍മയില്‍ സീതാ കല്യാണത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സീനെന്നും ജിത്തു പറയുന്നു.

റേറ്റിങ്ങില്‍ ഒന്നാമതെത്തിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ സീത കല്യാണം ടീം. മഹാ എപ്പിസോഡും അര്‍ച്ചനയുടെ ശ്രാവണിയെന്ന കഥാപാത്രവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഒന്നാമതുണ്ടായിരുന്ന വാനമ്പാടിയെ പിന്തള്ളിയാണ് സീത കല്യാണത്തിന്‍റെ നേട്ടം.