പരമ്പരയില്‍ ശിവനായെത്തുന്ന സജിനേയും അച്ചുവായി എത്തുന്ന മഞ്ജുഷ മാര്‍ട്ടിനേയും വിളിച്ചാണ് അച്ചു സുഗന്ധ് പണം കടം ചോദിക്കുന്നത്

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. പരമ്പരയിലെ അഭിനേതാക്കള്‍ തമ്മിലുള്ള മനോഹരമായ ബന്ധം പരമ്പരയ്ക്ക് ഉള്ളിലും പുറത്തും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് കിട്ടാറുള്ളത്. യുട്യൂബിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സജീവമായിട്ടുള്ള താരമാണ് സാന്ത്വനത്തില്‍ 'കണ്ണനാ'യെത്തുന്ന അച്ചു സുഗന്ധ്. ഇടയ്ക്കിടെ പ്രാങ്ക് വീഡിയോകളും സെറ്റിലെ വിശേഷങ്ങളുമെല്ലാം അച്ചു പങ്കുവയ്ക്കാറുള്ളത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. അത്തരത്തില്‍ അച്ചു സുഗന്ധ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

പരമ്പരയില്‍ ശിവനായെത്തുന്ന സജിനേയും അച്ചുവായി എത്തുന്ന മഞ്ജുഷ മാര്‍ട്ടിനേയും വിളിച്ചാണ് അച്ചു സുഗന്ധ് പണം കടം ചോദിക്കുന്നത്. സജിനെ വിളിച്ച് ആദ്യം ചോദിക്കുന്നത് ഒരു അഞ്ചു രൂപ കടമായി കിട്ടുമോ എന്നാണ്. അഞ്ചെന്ന് പറഞ്ഞപ്പോള്‍ സജിന്‍ കരുതിയത് അയ്യായിരം എന്നാണ്. അത് നമുക്ക് സെറ്റ് ചെയ്യാമെടാ എന്ന് സജിന്‍ പറഞ്ഞപ്പോഴാണ്, താന്‍ ചോദിക്കുന്നത് അഞ്ച് ലക്ഷമാണെന്ന് അച്ചു പറയുന്നത്. ചോദ്യം കേട്ടതോടെ സജിന്‍ ഞെട്ടുകയാണ്. 'നീ കളിക്കല്ലേ, കാര്യം പറ'യെന്ന് സജിന്‍ പറയുമ്പോള്‍ അച്ചു തുക കുറയ്ക്കുന്നു. വീടുപണി നടക്കുകയാണെന്നും അതിന്റെ ആവശ്യത്തിനാണെന്നും അച്ചു പറയുന്നു. ഒരു ലക്ഷം സംഘടിപ്പിക്കാന് പറ്റുമോ എന്ന് ചോദിക്കുമ്പോള്‍ സജിന്‍ പറയുന്നത്, രണ്ട് ദിവസംകൊണ്ട് ശരിയാക്കാം എന്നാണ്. എന്നാല്‍ സംഗതി പ്രാങ്കാണെന്ന് അച്ചു പറയുമ്പോഴേക്കും സജിന് ചെറിയ പ്രാങ്ക് മണം അടിക്കുന്നുണ്ട്. ആദ്യം അഞ്ച് ലക്ഷം ചോദിച്ചപ്പോഴേ ചെറിയൊരു പ്രാങ്ക് കത്തിയെന്നാണ് സജിന്‍ പറയുന്നത്.

ശേഷമാണ് അച്ചു, പരമ്പരയിലെ അച്ചുവായ മഞ്ജുഷയെ വിളിക്കുന്നത്. 'ഒരു രൂപ മറിക്കാനുണ്ടാകുമോ' എന്ന് അച്ചു ചോദിക്കുമ്പോള്‍ മഞ്ജുഷയ്ക്ക് ആദ്യം മനസ്സിലായില്ലെങ്കിലും, പിന്നീട് മനസ്സിലായപ്പോള്‍ 'എന്റെ ദേവ്യേ' എന്നാണ് വിളിക്കുന്നത്. തനിക്കുള്ള ഏറ്റവും റിച്ച് ആയിട്ടുള്ള ഫ്രണ്ടിനെയാണ് താന്‍ വിളിച്ചത് എന്നെല്ലാം അച്ചു പറയുമ്പോള്‍, എന്നാല്‍ വീട്ടില്‍ പറഞ്ഞിട്ട് തരാമെന്ന് മഞ്ജുഷ ഏല്‍ക്കുന്നുണ്ട്. എപ്പോള്‍ തിരികെ തരുമെന്ന് മഞ്ജുഷ ചോദിക്കുമ്പോള്‍, തിരികെ തരേണ്ട ആവശ്യമുണ്ടോ എന്നെല്ലാമാണ് രസകരമായി അച്ചു ചോദിക്കുന്നത്. ഏതായാലും സംഗതി പ്രാങ്കാണെന്ന് പെട്ടന്നുതന്നെ മഞ്ജുഷയ്ക്ക് മനസ്സിലാകുന്നുണ്ട്.

ALSO READ : 'ദൃശ്യ'ത്തെയും 'ഭീഷ്‍മ'യെയും മറികടന്ന് 'ആര്‍ഡിഎക്സ്'; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍

ശിവേട്ടനോട് അഞ്ചു ലക്ഷം രൂപ കടം ചോദിച്ചപ്പോൾ 😮 മഞ്ജുഷാ മാർട്ടിൻ ഞെട്ടി 🤭 money #prank