മേധസ്വിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബിഗ്‌ബോസ് മലയാളം ഒന്നാം സീസണിലെ ദീപന്റെ കൂട്ടുകാരെല്ലാം പിറന്നാളിനെത്തിയിട്ടുണ്ട്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും താരം മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം സാന്നിധ്യമാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ദീപന്‍ മാറി.

വിവാഹം കഴിഞ്ഞ ഉടനായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപനേയും ഭാര്യ മായയേയും പ്രക്ഷകര്‍ക്ക് അടുത്തറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ ദീപന്‍ തന്റെ ജീവിത്തതിലെ എല്ലാ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്. മകള്‍ മേധസ്വിയുടെ ജനനവും നൂലുകെട്ടും ചോറൂണുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതുമാണ്.

View post on Instagram

കഴിഞ്ഞ ദിവസം മേധസ്വിയുടെ ഒന്നാം പിറന്നാളായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബിഗ്‌ബോസ് മലയാളം ഒന്നാം സീസണിലെ ദീപന്റെ കൂട്ടുകാരെല്ലാംതന്നെ പിറന്നാളിനെത്തിയിട്ടുണ്ട്. സാബുമോന്‍, അര്‍ച്ചനാ സുശീലന്‍, ദിയ സന, ആര്യ എന്നിവരെല്ലാം എത്തിയായിരുന്നു പിറന്നാളാഘോഷം. ബിഗ്‌ബോസ് താരങ്ങളെല്ലാം ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത് അര്‍ച്ച നാസുശീലനാണ്. എന്നാല്‍ ദീപന്‍ പങ്കുവച്ച മേധസ്വിയുടെ കുട്ടിത്തം നിറഞ്ഞ ചിത്രങ്ങളും ദീപന്റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

View post on Instagram