കറുത്തമുത്ത് പരമ്പരയിലെ ഗായത്രി എന്ന വില്ലത്തിയെ മലയാളികള്‍ക്ക് പെട്ടന്നങ്ങനെ മറക്കാന്‍ കഴിയില്ല. വില്ലത്തി വേഷത്തില്‍ മലയാളികള്‍ നെഞ്ചേറ്റിയ കഥാപാത്രമാണ് ദര്‍ശനാ ദാസ്. കറുത്തമുത്തിനുശേഷം സുമംഗലീഭവ എന്ന പരമ്പരയില്‍ ദേവി എന്ന വേഷം കൈകാര്യം ചെയ്യുമ്പോഴാണ് പൊടുന്നനെ ദര്‍ശന പരമ്പരയുപേക്ഷിച്ച് ജീവിതം തുടങ്ങുന്നത്. തന്റെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തീകരിക്കാനും, വിവാഹജീവിതത്തില്‍ ഉത്തമഭാര്യയാകാനുമാണ് ദര്‍ശന പരമ്പര വിട്ടത്.

സ്വതസിദ്ധമായ അഭിനയമികവുകൊണ്ട്, ഏതുവേഷവും തനിക്ക് ചേരുമെന്ന് ദര്‍ശന ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. എന്നാല്‍ സുമംഗലി ഭവ എന്ന പരമ്പരയിലെ ദേവി എന്ന വേഷം കൈകാര്യം ചെയ്യുന്ന സമയത്താണ് ദര്‍ശന, പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ തന്റെ പാതിയായി സ്വീകരിക്കുന്നത്. 

വിവാഹം നടന്നതുമുതല്‍ ദര്‍ശനയേയും അനൂപിനേയുംകുറിച്ച് പലതരം ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയായില്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെല്ലാം മറുപടിയായി, തങ്ങളുടെ വീട്ടുകാര്‍ നിശ്ചയിച്ചാണ് വിവാഹം നടത്തിയതെന്ന് വ്യക്തമാക്കി ദര്‍ശന ദാസ് നേരിട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോസിപ്പുകാര്‍ക്ക് ഇന്നും പ്രണയവിവാഹം തന്നെയാണ്. ഒളിച്ചോടിയാണ് ഇരുവരും വിവാഹം ചെയ്തതെന്നുവരെ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു.

എന്നാല്‍ ഗോസിപ്പുകള്‍ക്ക് ഉത്തരം പറയുകയല്ല, അവര്‍ക്കുമുന്നിലൂടെ അന്തസ്സായി പ്രണയിച്ചുകാണിക്കുകയാണ് ദര്‍ശന ചെയ്യുന്നത്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അനൂപിനെ പിന്നില്‍നിന്നും കെട്ടിപ്പിടിച്ച് പുഞ്ചിരി തൂകിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 

ചിത്രത്തെക്കാള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പാണ്. 'ആയിരം വാക്കുകളെക്കാള്‍ വിലപ്പെട്ടതാണ് ചില ആലിംഗനങ്ങള്‍ ' എന്നുപറഞ്ഞതാണ് പോസ്റ്റില്‍ ആകര്‍ഷണീയമായിരിക്കുന്നത്. നിരവധിയാളുകള്‍ താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. വിവാഹജീവിതത്തിന് ആശംസകളും, പരമ്പരയില്‍ കാണാതിരിക്കുന്നതിന്റെ പരിഭവങ്ങളുമാണ് എല്ലാവരും കമന്റ്ബോക്‌സില്‍ നിറച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Sometimes a hug is worth more than a thousand words....... Gud mng

A post shared by Darshana Das (@darshu_darshana_das) on Jan 8, 2020 at 9:06pm PST

 
 
 
 
 
 
 
 
 
 
 
 
 

Every day of my life is perfect because it starts and ends with loving you.

A post shared by Darshana Das (@darshu_darshana_das) on Jan 8, 2020 at 5:10am PST