ശിവാഞ്ജലിയെ പോലെതന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് കണ്ണന്‍. സ്‌ക്രീനില്‍ കണ്ണനായെത്തുന്നത് തിരുവനന്തപുരം സ്വദേശിയായ അച്ചു സുഗന്ധാണ്.

സ്‌നേഹവും സന്തോഷവും നിറഞ്ഞ കൂട്ടുകുടുംബത്തെ സ്‌ക്രീനിലേക്ക് പറിച്ചുനടുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതില്‍ പരമ്പരയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

ശിവാഞ്ജലിയെ പോലെതന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് കണ്ണന്‍. സ്‌ക്രീനില്‍ കണ്ണനായെത്തുന്നത് തിരുവനന്തപുരം സ്വദേശിയായ അച്ചു സുഗന്ധാണ്. കുസൃതികളുള്ള സ്‌നേഹ സമ്പന്നനായ കൊച്ചു അനിയന്റെ വേഷത്തില്‍ എത്തുന്നതിനാലാകാം താരത്തെ പ്രേക്ഷകര്‍ക്ക ഏറെയിഷ്ടം. സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരേപോലെ സജീവമായ അച്ചു കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ഫാന്‍ ഗ്രൂപ്പുകളിലും, മറ്റ് മീഡിയ ഗ്രൂപ്പുകളിലും വൈറലായിരിക്കുന്നത്. കൊമ്പുള്ള കുഞ്ഞേച്ചി എന്ന ക്യാപ്ഷനോടെയാണ് അച്ചു, ഗോപിക അനിലൊത്തുള്ള ചിത്രം പങ്കുവച്ചത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. സാന്ത്വനം കുടുംബത്തിന്റെ വിശേഷങ്ങളും ഗോപികയുടെ വിശേഷങ്ങളുമെല്ലാമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കൂടാതെ, പാവം കുഞ്ഞേടത്തിക്ക് കൊമ്പുവച്ച കണ്ണനെ ശാസിക്കാനും ആരും മറക്കുന്നില്ല.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona