പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീരിയൽ താരം സജിനാണ് താരത്തിന്റെ ഭർത്താവ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഷഫ്ന പങ്കുവച്ച വിവാഹവാർഷിക കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

സജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു ഷഫ്നയുടെ കുറിപ്പ്. “എന്റെ ജീവിതത്തെ ഞാൻ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകർഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്തിലെ മറ്റാർക്കും മനസിലാക്കാൻ കഴിയില്ല, എന്‍റെ ചെയ്തികളും നിങ്ങളെപ്പോലെ സഹിക്കാനാവില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമാക്കാൻ നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി. നിങ്ങളോടൊപ്പമുള്ള എന്റെ ജീവിതത്തിൽ കുറവൊന്നും അനുഭവപ്പെട്ടിട്ടില്ല. നിങ്ങൾ ഒരു മധുരപലഹാരമാണ്. സ്നേഹവും സന്തോഷവും അല്ലാഹു എനിക്ക് തന്നിട്ടുണ്ട്. മരണം വരെ അത് എന്റെ ഹൃദയത്തിൽ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. സന്തോഷകരമായ വാർഷികം“ എന്നാണ് ഷഫ്ന കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shafna Nizam (@shafna.nizam)

ഷഫ്നയുടെ പേസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പടെയുള്ള നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്നു. വിവാഹ ശേഷവും അഭിനയ രം​ഗത്ത് സജീവമാണ് ഷഫ്‌ന.