കപൂര്‍ കുടുംബത്തിന്‍റെ ക്രിസ്മസ് വിരുന്നില്‍ സാധാരണ പുറത്തുനിന്നും ആളുകളെ പ്രവേശിപ്പിക്കാറില്ല. എന്നാല്‍ അഗസ്ത്യ നന്ദയ്ക്കൊപ്പം വന്ന സുഹാനയുടെ സാന്നിധ്യം അന്ന് തന്നെ ചര്‍ച്ചയായി. 

മുംബൈ: ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ സിനിമ രംഗത്ത് എത്തുന്നതിന് മുന്‍പേ തന്നെ ഒരു ഗ്ലാമര്‍ താരമാണ്. ഈ താരപുത്രി എന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ സ്ഥിരം താരമാണ്. അതിനാല്‍ തന്നെ പാപ്പരാസികളുടെ ക്യാമറയില്‍ പതിയാറുണ്ട്.

സോയ അക്തറിന്റെ ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കിംഗ് ഖാന്‍റെ മകള്‍. സുഹാന മാത്രം അല്ല ഒരുകൂട്ടം സ്റ്റാര്‍ കിഡ്സ് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജാൻവി കപൂറിന്റെ സഹോദരി ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, വേദാംഗ് റെയ്ന, യുവരാജ് മെൻഡ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നു. 

എന്നാല്‍ സിനിമ രംഗത്ത് എത്തുന്നതിന് മുന്‍പേ താരമാണ് സുഹാന. സുഹാനയുടെ പേരില്‍ ഇപ്പോള്‍ തന്നെ നിരവധി ഇൻസ്റ്റാഗ്രാം ഫാൻ അക്കൗണ്ടുകളുണ്ട്. എന്നാല്‍ ഈ യുവതാരത്തിന്‍റെ ഡേറ്റിംഗ് സംബന്ധിച്ച് വാര്‍ത്തയാണ് ബോളിവുഡ് പേജുകളിലെ ചൂടേറിയ വാര്‍ത്ത. 

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സുഹാന ഖാനും ഒപ്പം അഭിനയിച്ച അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയും ഡേറ്റിംഗിലാണ് എന്നാണ് വിവരം. ദി ആർച്ചീസിന്റെ സെറ്റിൽ വച്ചാണ് ഇവരുടെ പരിചയം പ്രണയത്തിന് വഴിമാറിയത് എന്നാണ് ബോളിവുഡ് വാര്‍ത്ത സൈറ്റുകള്‍ പറയുന്നത്. കപൂര്‍ കുടുംബത്തിന്‍റെ ക്രിസ്മസ് വിരുന്നില്‍ സാധാരണ പുറത്തുനിന്നും ആളുകളെ പ്രവേശിപ്പിക്കാറില്ല. എന്നാല്‍ അഗസ്ത്യ നന്ദയ്ക്കൊപ്പം വന്ന സുഹാനയുടെ സാന്നിധ്യം അന്ന് തന്നെ ചര്‍ച്ചയായി. 

"അവർ ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്, അവര്‍ തമ്മിലുള്ള ബന്ധം ഏറെക്കുറെ പരസ്യമാണ്. അവർ ഔദ്യോഗികമാക്കാൻ ഇതുവരെ പദ്ധതിയില്ലെന്നാണ് വിവരം. 2022 ഓഗസ്റ്റിൽ ദി ആർച്ചീസിന്‍റെ ഷൂട്ടിംഗ് സമയത്ത് തന്നെ പ്രൊഡക്ഷൻ ടീമിലെ ഭൂരിഭാഗം ആളുകളും അവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു"- ഒരു കുടുംബവുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അഗസ്ത്യ നന്ദയുടെ അമ്മയും അമിതാഭ് ബച്ചന്‍റെ മകളുമായ ശ്വേത ബച്ചന് സുഹാനയുമായുള്ള ബന്ധത്തിന് എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുഹാന ഖാനെ തന്റെ പങ്കാളിയായി അഗസ്ത്യ തന്‍റെ കുടുംബത്തിന് മുന്നില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

മുംബൈയിലെ ആഢംബര ഫ്ലാറ്റ് 32.50 കോടിക്ക് വിറ്റ് നടി സോനം കപൂര്‍

'ഇത് പറഞ്ഞതിന് ഞാന്‍ കൊല്ലപ്പെട്ടേക്കാം': താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍