ഫെബ്രുവരി 22ന് ആയിരുന്നു വിവാഹ നിശ്ചയം

നടന്‍ സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖിന്‍റെ (Shaheen Sidhique) വിവാഹ റിസപ്ഷന്‍ താരസമ്പന്നമായ ചടങ്ങായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

ഡോ. അമൃത ദാസ് ആണ് ഷഹീനിന്‍റെ വധു. ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന്‍ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി'; ഒടിടി റിലീസ് ഉടന്‍

നവാഗതനായ വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അന്താക്ഷരി (Antakshari) എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകാതെ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) ചിത്രത്തിന്‍റെ റിലീസ്. ജീത്തു ജോസഫ് (Jeethu Joseph) ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സൈജു കുറുപ്പിന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൈജു സ്ക്രീനില്‍ എത്തുന്നത്.

സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്‌ലു അജു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്ദുള്‍ ജബ്ബാർ, സംഗീതം അംകിത് മേനോന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, മേക്കപ്പ് സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ് ഫിറോഷ് കെ ജയേഷ്, ഡിസൈന്‍ അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടര്‍ നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടർ റെജിവന്‍ എ, റെനിറ്റ് രാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സെക്കന്‍റ് യൂണിറ്റ് ക്യാമറ നീരജ് രവി.