ജാക്കി ഷെറോഫ് പറഞ്ഞ റെസിപ്പി പ്രകാരം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങാക്കിയ കത്രിക്ക കൊണ്ടുള്ള കറി പരീക്ഷിക്കുകയാണ് ഷെമി. 

കൊച്ചി:  മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷെമി മാര്‍ട്ടിന്‍. നിരവധി ജനപ്രിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ഷെമി വൃന്ദാവനം എന്ന പരമ്പരയിലെ ഓറഞ്ച് എന്ന കഥാപാത്രമായി എത്തിയാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സ്വന്തം സുജാത, നന്ദനം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ വേഷമാണ് ഷെമി മാര്‍ട്ടിന്‍ അവതരിപ്പിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ മാംഗല്യം എന്ന പരമ്പരയിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

മിനിസ്ക്രീനിൽ അത്ര സജീവമല്ലാതിരുന്ന സമയത്തും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ താരം ശ്രമിച്ചിരുന്നു. അടുത്തിടെ തൻറെ ജീവിതത്തിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞ താരത്തിന്‍റെ അഭിമുഖം വൈറലായിരുന്നു. ഇപ്പോഴിതാ, ജാക്കി ഷെറോഫ് പറഞ്ഞ റെസിപ്പി പ്രകാരം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങാക്കിയ കത്രിക്ക കൊണ്ടുള്ള കറി പരീക്ഷിക്കുകയാണ് ഷെമി. 

കത്രിക്ക നാല് പീസാക്കി മുറിച്ച് അതിനുള്ളിൽ വെളുത്തുള്ളിയും പച്ചമുളകും വെച്ച് തീയിൽ പൊള്ളിച്ചാണ് അടിപൊളി കറി തയാറാക്കിയിരിക്കുന്നത്. ചപ്പാത്തിയ്ക്കൊപ്പമാണ് ഷെമി വിഭവം കഴിച്ച് നോക്കുന്നത്. താരത്തിൻറെ മുഖഭാവത്തിൽ നിന്ന് തന്നെ സംഗതി അടിപൊളിയാണെന്ന് വ്യക്തം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ജാക്കി ഷ്രോഫ് ഐറ്റം എങ്ങനെയുണ്ടെന്ന് ചോദിച്ച് എത്തിയത്. തീർച്ചയായും പരീക്ഷിക്കേണ്ടത് ആണെന്നായിരുന്നു ഷെമിയുടെ മറുപടി.

പൊതുവേ ഭക്ഷണപ്രിയയാണെങ്കിലും ഡയറ്റും ഭക്ഷണത്തിൻറെ കാലറിയും നോക്കി മാത്രമേ കഴിക്കാറുള്ളൂവെന്നായിരുന്നു അടുത്തിടെയൊരു അഭിമുഖത്തിൽ താരം പറഞ്ഞത്. ഭക്ഷണം സംബന്ധിച്ച എല്ലാ വീഡിയോകളും കാണും. ഒന്നും വിടാറില്ല. വീഡിയോയിൽ കാണുമ്പോൾ പല ഭക്ഷണങ്ങളും പരീക്ഷിക്കണമെന്ന് വിചാരിക്കും. 

എന്നാൽ പുറത്തിറങ്ങുമ്പോൾ, എപ്പോഴും ഫ്രൈഡ്റൈസും ചില്ലിചിക്കനും ഓർഡർ ചെയ്യും' എന്നായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിൻറെ മറുപടി. കുക്കിങ്ങിൽ അത്ര താത്പര്യമുള്ള ആളല്ലയെന്നും താരം പറയുന്നുണ്ട്.

View post on Instagram

'കേദാറിൻറെ തൊട്ടിൽ കഥ'യുമായി സ്നേഹ ശ്രീകുമാർ

ഒരു ഭാഗത്ത് വിവാഹ നിശ്ചയം, മറ്റൊരു ഭാഗത്ത് പീഡന പരാതി: ഷിയാസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അന്വേഷണങ്ങള്‍