നടൻ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്‍റെയും വിവാഹത്തിന് എത്തിയതായിരുന്നു മൂവരും.

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ശിൽപ ബാല. എന്നാൽ ഇപ്പോൾ, അടിപൊളി അമ്മ , കിടിലം ഭാര്യ, പ്രിയപ്പെട്ട വ്‌ളോഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ് ശിൽപ. ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിലേക്ക് കടന്നുവന്നത്. വിജി തമ്പിയുടെ 'കെമിസ്ട്രി' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ദുബായിൽ നടന്ന അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായിരുന്നു. 

സ്ഥിരമായി റീലുകളും വ്ളോഗുമെല്ലാമായി സ്ക്രീനിൽ തിളങ്ങുന്ന താരത്തിൻറെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അപർണ തോമസിനും നിയ ജോർജിനുമൊപ്പമാണ് ശിൽപ്പയുടെ വീഡിയോ. ശ്രീകൃഷ്ണപ്പുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ കെപിഎസി ലളിതയും, ബിന്ദു പണിക്കരും, കലാരഞ്ജിനിയും ചേർന്ന് തകർത്ത് അഭിനയിച്ച രംഗമാണ് മൂന്നാളും റീക്രിയേറ്റ് ചെയ്തത്. ഒന്നിനൊന്ന് മികച്ച അഭിനയവുമായാണ് താരങ്ങൾ അടിപൊളിയാക്കിയത്. 

നടൻ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്‍റെയും വിവാഹത്തിന് എത്തിയതായിരുന്നു മൂവരും. ജിജി സെലബ്രേഷൻ എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിൻറെ സന്തോഷം ആരാധകരും തുറന്ന് പ്രകടിപ്പിച്ചു. ആനന്ദവല്ലി ചേച്ചിയായി സ്ക്രീനിലെത്തിയ അപർണയ്ക്കാണ് ആരാധകർ മാർക്ക് കൂടുതൽ നൽകിയത്.

Malayalam comedy| Shilpa Bala | Aparna Thomas | Miya | fun Reels

ശില്‍പയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മകള്‍ യാമികയും പ്രത്യക്ഷപ്പെടാറുണ്ട്. ഡാന്‍സിന് പുറമേ നല്ല കണ്ടന്റുകളും ശില്‍പ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കാറുണ്ട്. നാലു വയസുകാരിയായ മകള്‍ യാമികയ്ക്ക് നാപ്കിന്‍ എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന വീഡിയോയു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിനോട് ഇപ്പോഴെ അത്തരത്തിലുള്ള കാര്യം പറഞ്ഞ് കൊടുക്കുന്ന ആവശ്യകതയെ കുറിച്ചും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇനി അഞ്ജലിയില്ല, തീർത്തും ഹൃദയഭേദകം..; കണ്ണീരോടെ ഗോപിക അനിൽ