ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് നിലവില്‍ ശില്‍പ

അഭിനയവും അവതരണവുമൊക്കെയായി സജീവമായി നില്‍ക്കുന്ന താരമാണ് ശില്‍പ ബാല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ശില്‍പ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി, നർത്തകി, അവതാരക, ഗായിക, റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലൊക്കെ തന്‍റേതായ മുദ്ര പതിപ്പിച്ച അവര്‍ നിലവിൽ ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയുമാണ്. ഇപ്പോഴിതാ ആ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ചെയ്‍ത രസകരമായ ഒരു ഡബ്സ്മാഷ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ശില്‍പ.

ഷോയിലെ വിധികർത്താവായ നടി മിയ ജോർജുമായി ചേർന്നാണ് ശില്‍പയുടെ ഡബ്സ്മാഷ്. മേഘം എന്ന സിനിമയില്‍ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള നർമ്മ സംഭാഷണമാണ് ഇരുവരും തെരെഞ്ഞെടുത്തിരിക്കുന്നത്. 'പേടിപ്പിക്കാൻ നോക്കിയതാ പക്ഷേ എനിക്കെന്റെ ജീവനിൽ കൊതി ഉള്ളത്കൊണ്ട് മാത്രം.. ഇല്ലെങ്കിൽ കാണാമായിരുന്നു' എന്നാണ് ശില്പ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 

View post on Instagram

സിനിമാലോകത്തെ ഒരു ചങ്ങാതികൂട്ടത്തിലെ അംഗം കൂടിയാണ് ശില്പ. ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരടങ്ങുന്നതാണ് ആ കൂട്ടുകെട്ട്. ഇവര്‍ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം ഭാവന ഷെയര്‍ ചെയ്ത ഇത്തരത്തിലുള്ള ഒരു ഡാന്‍സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഡാൻസ് വീഡിയോയുടെ അണിയറ വിശേഷവും ശില്‍പ ബാല പങ്കുവെച്ചിരുന്നു. 

ALSO READ : 'അമ്മയില്‍ ആണാധിപത്യമില്ല'; ഡബ്ല്യുസിസിയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലെന്നും അന്‍സിബ ഹസന്‍

‘കെമിസ്ട്രി’ എന്ന ചിത്രത്തിലൂടെയാണ് ശില്‍പ ബാല ശ്രദ്ധിക്കപ്പെടുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബൈയില്‍ ആണ്. നിരവധി സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയമായ ഷോകൾ ഹോസ്റ്റ് ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി ശിൽപ മാറി. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തിയിരുന്നു.