ഉമ നന്ദ സംവിധാനം ചെയ്ത് സിനിമാ-സീരീയൽ താരം ശ്രീറാം രാമചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ഹ്രസ്വചിത്രമാണ് 'മാഷ്'. ഗൃഹാതുരമായ ഓർമകളെ കോർത്തിണക്കിയ കഥാപശ്ചാത്തലത്തിലൂടെയാണ് ഹ്രസ്വചിത്രം മുന്നോട്ടുപോകുന്നത്.

ഒരു അധ്യാപകനും ഒരു യുവതിയും തമ്മിലുള്ള സംഭാഷണമായാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. എന്നാൽ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റും അണിയറക്കാർ കാത്തുവച്ചിട്ടുണ്ട്. രസകരമായ ഹ്രസ്വചിത്രം ഇതിനോടകം സോഷ്യൽ മീഡിയയൽ ചർച്ചയായി കഴിഞ്ഞു.

ഐശ്വര്യ, വിമൽ കൃഷ്ണ, ജാനകി മന്ത്ര, ശബരീഷ്, ഹരീന്ദ്രൻ പ്രേമരാജൻ, ഹസീബ, ഫദീഹ നിത, നീതു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. MRS പ്രൊഡക്ഷൻസിന് വേണ്ടി റിയാസ് ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന് അശ്വിൻ കെ ആർ ക്യാമറ ചെയ്തിരിക്കുന്നു. 

പിന്നണി ഗായകരായ നിഷാദ് കെ കെ, ഡെൽസി നൈനാൻ എന്നിവർ ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് നിധീഷ് നടേരിയാണ്. സംഗീതം പകർന്നത് നിതേഷ് നായർ.

ആനന്ദ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഒരുക്കിയത് മിഥുൻ മലയാളം ആണ്. യൂട്യൂബ് ട്രെൻ്റിംഗ് ലിസ്റ്റിൽ  സ്ഥാനമുറപ്പിച്ച ഹ്രസ്വചിത്രത്തിന് കാഴ്ചാക്കണക്കിൽ ഇതിനോടകം രണ്ടര ലക്ഷത്തോളം പേരുണ്ട്.