സ്റ്റാർ സിങ്ങറിലൂടെ മലയാളികളിലേക്ക് നടന്നുവന്ന താരമാണ് അമൃത സുരേഷ്. പിന്നാലെ നടൻ ബാലയുമായുള്ള വിവാഹവും അമൃതയെ വാർത്തകളിൽ നിറച്ചു. പിന്നാലെ വേർപിരിയലും പ്രശ്നങ്ങളും അതിന്റെ കാരണവുമെല്ലാം അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. അടുത്തിടെ ബിഗ് ബോസ് സീസൺ രണ്ടിലെത്തിയ അമൃതയും അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളാവുകയും ചെയ്തു. ഇപ്പോഴിതാ അമൃതയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. 

കുറിപ്പിങ്ങനെ..

എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളെയും നിറഞ്ഞതാണ്.. ജീവിതത്തിൽ ഞാൻ വരുത്തിയ മനോഹരമായ തെറ്റുകൾ, എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയങ്ങളും പോലെ.. ഇന്ന് മറ്റൊരു മനോഹരമായ ദിവസമാണ്. ഒരു പുതിയ പരീക്ഷണത്തിലേക്ക് പ്രവേശിക്കുന്നു.. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും നന്ദി. വിശദാംശങ്ങൾ‌ ഉടൻ‌ പോസ്റ്റുചെയ്യു .. ഞാൻ‌ നിങ്ങളെയെല്ലാം വളരെയധികം സ്നേഹിക്കുന്നു...