സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംനേടിയ ഗായികയാണ് അമൃത സുരേഷ്. അടുത്തിടെ ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.  അമൃതയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

ഇതുവരെ കാണാത്ത പുത്തന്‍ ബോള്‍ഡ് ലുക്കിലാണ് അമൃതയുടെ പുതിയ ഫോട്ടോഷൂട്ട്. മുടിയിലും താരം പുത്തന്‍ ട്രെന്‍ഡാണ് പരീക്ഷിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ഒരുക്ക വീഡിയോ താരം പങ്കുവച്ചതു മുതല്‍  വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. എന്നാല്‍ തനിക് കംഫര്‍ട്ട് ആയ രീതിയിലാണ് ഫോട്ടോഷൂട്ടെന്നും, മോശമായി ഒന്നും തന്നെ തോന്നുന്നില്ലെന്നുമാണ് അമൃത വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

നിഥിന്‍ സഞ്ജീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസാണ് ചിത്രങ്ങള്‍ക്കായി അമൃതയെ ഒരുക്കിയിരിക്കുന്നത്. ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നത് സുധിയാണ്. നിരവധി ആളുകളാണ് അമൃതയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. പുതിയ ലുക്ക് അടിപൊളിയാണെന്നാണ് അമൃതയുടെ ആരാധകര്‍ പറയുന്നത്. എന്നാല്‍ കുറച്ചുപേരെങ്കിലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിനെ വിമര്‍ശനാത്മകമായാണ് സമീപിക്കുന്നത്.