അപ്പുറത്ത് മമ്മൂക്ക ഞെട്ടിച്ചു, ഇപ്പുറത്ത് നിങ്ങള്‍ ഞെട്ടിക്കുമോ എന്നാണ് ആരാധകര്‍ റിമിയോട് ചോദിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയെന്നതിനു പുറമെ അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയായി മാറിയിട്ടുണ്ട് റിമി ടോമി. സോഷ്യല്‍മീഡിയയില്‍ സജീവമായ റിമി യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി ഷെയര്‍ ചെയ്ത ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഗായികയും നായികയും മാത്രമല്ല റിമി നല്ലൊരു മോഡല്‍ കൂടിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആരാധകര്‍ വെറുതെ പറയുന്നതല്ല. കഴിഞ്ഞദിവസം റിമി പങ്കുവച്ച ചിത്രങ്ങള്‍ കണ്ടാല്‍ അങ്ങനയേ തോന്നു. ചുവന്ന ഗൗണ്‍ഫ്രോക്കിലാണ് റിമി തിളങ്ങുന്നത്. അപ്പുറത്ത് മമ്മൂക്ക ഞെട്ടിച്ചു, ഇപ്പുറത്ത് നിങ്ങള്‍ ഞെട്ടിക്കുമോ എന്നാണ് ആരാധകര്‍ റിമിയോട് ചോദിക്കുന്നത്. ഹലോ മോഡല്‍ എന്നാണ് പ്രശസ്ത മോഡലായ ഷിയാസ് കരീം റിമിയുടെ ചിത്രത്തിന് കമന്റ് ഇട്ടിരിക്കുന്നത്. മെലിഞ്ഞതിനുശേഷം എല്ലാ വേഷങ്ങളും റിമിക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നാണ് ആരാധകര്‍ പൊതുവേ പറയുന്നത്. കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ താന്‍ മെലിഞ്ഞതിന്റെ രഹസ്യം റിമി പറഞ്ഞിരുന്നു.

View post on Instagram

65 കിലോയില്‍ നിന്ന് 52 കിലോയിലെത്തിയതിന്റെ രഹസ്യമാണ് റിമി വെളിപ്പെടുത്തിയത്. '16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്' ആണ് താന്‍ പിന്തുടരുന്നത് എന്നാണ് റിമി പറഞ്ഞത്. കുറച്ച് മണിക്കൂറുകള്‍ ഉപവസിച്ച ശേഷം പ്രത്യേകസമയത്തിനുള്ളില്‍ ആവശ്യത്തിനുള്ള കലോറി നേടുന്ന രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. പതിനാറ് മണിക്കൂര്‍ താന്‍ ഉപവസിച്ച ശേഷം എട്ട് മണിക്കൂര്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത് എന്നാണ് റിമി പറഞ്ഞത്.

View post on Instagram