ഒരിടവേളയ്ക്കു ശേഷം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഫേസ് ആപ്പ്. മുന്‍പൊരിക്കല്‍ ട്രെന്റ് ആയ സമയത്ത് പ്രായം കൂടിയാലുള്ള മുഖത്തിന്റെ രൂപമാണ് ആളുകള്‍ ഫേസ് ആപ്പ് വഴി പങ്കുവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീരൂപത്തിലേക്ക് മാറുന്ന പുരുഷന്മാരുടെ ചിത്രങ്ങളാണ് ട്രെന്റ് ആയിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടന്‍ സലിം കുമാര്‍ താനുള്‍പ്പെടെയുള്ള നടന്മാര്‍ സ്ത്രീകളായാലുള്ള ഫേസ് ആപ്പ് ഭാവന ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഇവ വൈറലായിരുന്നു. ഈ ആപ്പ് വഴി പുരുഷന്മാര്‍ സ്ത്രീകളാകുന്ന ട്രെന്‍ഡിനിടെയാണ്, ട്രെന്‍ഡിനെതിരെ ഗായിക സിത്താര താന്‍ പുരുഷനായാല്‍ എങ്ങനെയാകും എന്നചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സിത്താര തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന് മലയാളിക്ക് ഒരുകൂട്ടം പ്രിയപ്പെട്ട ഗാനങ്ങള്‍ സമ്മാനിച്ച സിത്താരയുടെ പുത്തന്‍ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷമ്മി മോഡ് എന്നുപറഞ്ഞാണ് താരം തന്റെ ജെന്‍ഡര്‍ സ്വാപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗായകരായ ഹരിശങ്കര്‍, രഞ്ജിനി ജോസ്, ജ്യോത്സന, കൈലാസ് മേനോന്‍ തുടങ്ങി വലിയൊരു താരനിരതന്നെ സിത്താരയുടെ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

Shammi Mode !!!! #genderswap #me #boyfriend

A post shared by Sithara Krishnakumar (@sitharakrishnakumar) on Jun 22, 2020 at 12:47am PDT