മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം തന്നെ ഹിറ്റുകള്‍ ഒരുക്കുന്ന സംഗീത സംവിധായകന്‍. ഇപ്പോള്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സിദ്ദു. ഇരുവരും ഒത്തുചേര്‍ന്ന ഒരുപാട് പാട്ടുകള്‍ മലയാളികള്‍ ഇന്നും മൂളിനടക്കുന്നവയാണ്. മധുരരാജ എന്ന സിനിമയിലെ മോഹമുന്തിരി വാറ്റിയരാവ്, ലൈലൈ ഓ ലൈലയിലെ നനയുമീമഴ.. തുടങ്ങിയ ഒരുപാട് പാട്ടുകള്‍ ഇരുവരും ഒന്നിച്ച പാട്ടുകളാണ്.

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കഴിഞ്ഞദിവസം സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിനൊപ്പംതന്നെ സ്‌നേഹവും ബഹുമാനവും തരുന്ന കൂട്ടുകാരാണ് എപ്പോഴും അനുഗ്രഹം എന്നുപറഞ്ഞുള്ള കുറിപ്പും സിത്താര പങ്കുവച്ചിട്ടുണ്ട്. ഒരുപാടുപേരാണ് ഗോപിസുന്ദറിന് ആശംസകള്‍ നല്‍കി ഫോട്ടോയ്ക്ക് കമന്റിടുന്നത്. ഫോട്ടോയെക്കാളേറെ ഇഷ്ടപ്പെട്ടത് സിത്താരയുടെ കുറിപ്പാണെന്നാണ് ചിലര്‍ പറയുന്നത്.

കുറിപ്പിങ്ങനെ

'സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാതന്നെ പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ്. പുതിയ അറിവുകളെയും, തിരുത്തലുകളെയും കയ്യും, കണ്ണും, ചെവിയും, മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ് ചുറ്റിനും വന്ന് കൂടുന്ന, എത്തിനോക്കുന്ന, സകല നെഗറ്റിവിറ്റികളെയും, പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള ക്ഷമയും, മനസ്സും വലിയ പാഠങ്ങളാണ്. നിങ്ങളൊരു നല്ല മനുഷ്യന്‍ തന്നെയാണ് ഗോപിച്ചേട്ടാ. ജന്മദിനാശംസകള്‍.'
 

 
 
 
 
 
 
 
 
 
 
 
 
 

സ്നേഹം, ബഹുമാനം , വിശ്വാസം, ഇതെല്ലാം - പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കൾ ഒരു അനുഗ്രഹമാണ് ! പുതിയ അറിവുകളെ, തിരുത്തലുകളെ -കയ്യും, കണ്ണും, ചെവിയും,മനസ്സും നീട്ടി സ്വീകരിക്കുന്നവർ അപൂർവമാണ് !! ചുറ്റിനും വന്ന് കൂടുന്ന, എത്തിനോക്കുന്ന, സകല നെഗറ്റിവിറ്റികളെയും, പടിക്കൽ നിർത്തി നല്ലതിനെ മാത്രം ആസ്വദിക്കാനും ചേർത്തുനിർത്താനുമുള്ള ക്ഷമയും, മനസ്സും വലിയ പാഠങ്ങളാണ് !!! And you are one among a few such humanbeings Gopichetta !! Be happy, peaceful and positive forever !! Happy Birthday !!! ❤️

A post shared by Sithara Krishnakumar (@sitharakrishnakumar) on May 29, 2020 at 7:20pm PDT