ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടെന്ന് പറഞ്ഞ് സ്‌നേഹ പങ്കുവച്ച ചിത്രങ്ങള്‍, സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനും മണ്ഡോദരിയുമായി സ്‌ക്രീനിലെത്തിയ ശ്രീകുമാറും സ്‌നേഹയും. സ്‌ക്രീനില്‍ ജോഡികളായെത്തിയവര്‍ ജീവിതത്തിലൊന്നിച്ചപ്പോഴും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്.

കഴിഞ്ഞ ദിവസം സ്‌നേഹ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടെന്ന് പറഞ്ഞ് സ്‌നേഹ പങ്കുവച്ച ചിത്രങ്ങള്‍, സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് മനോഹരമായിട്ടുണ്ടെന്നും. 

ചക്കപ്പഴം എന്ന കോമഡി പരമ്പരയിലാണ് ശ്രീകുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അതിലെ സഹതാരങ്ങളെല്ലാംതന്നെ ചിത്രത്തിന് മനോഹരമായ കമന്റുമായെത്തുന്നുണ്ട്. ഏതായാലും ചിത്രങ്ങളെല്ലാം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona