ശ്രീകുമാറിനൊപ്പം ജീവിതം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് സ്നേഹ. അര്‍ധരാത്രി ഭര്‍‌ത്താവ് സര്‍പ്രൈസ് ആയി വച്ചിരുന്ന കേക്ക് മുറിച്ച് ഇരുവരും ചേര്‍ന്ന് ആഘോഷിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ സ്നേഹ പങ്കുവച്ചു. 

ALSO READ: മണികണ്ഠന്‍ വിവാഹിതനായി; വിവാഹ ആഘോഷത്തിന് നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ സ്നേഹ ശ്രീകുമാറിന്‍റെയും എസ് പി ശ്രീകുമാറിന്‍റെയും വിവാഹം. സമകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരില്‍ എത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ 'മറിമായ'ത്തിലെ ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം അമച്വര്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ആളാണ് സ്നേഹ.