Asianet News MalayalamAsianet News Malayalam

3ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ചു, ഇന്ന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നു; എന്നിട്ടും മോശം കമന്റ്: നിക് വ്ലോ​ഗ്

സ്വന്തം കൂട്ടുകാരനെ പോലും വിശ്വസിക്കരുതെന്ന പാഠമാണ് താൻ ജീവിതത്തിൽ നിന്നും പഠിച്ചതെന്നും നിക് പറയുന്നുണ്ട്.

social media fame nick vlog about bad comments nrn
Author
First Published Nov 17, 2023, 8:57 PM IST

ന്നത്തെ കാലത്ത് ഒരുരൂപ പോലും മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ മടികാണിക്കുന്നവരാണ് പലരും. അത്തരം മനോഭാവമുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാകുകയാണ് 'നിക് വ്ലോ​ഗ്'. സമൂഹമാധ്യമ ഉപയോക്താക്കൾക്ക് ഏറെ സുപരിചിനതാനാണ് നിക്(നിക്കി സ്റ്റാൻലി ലോബോ). സമീപകാലത്ത് നിരവധി പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന നിക്കിന്റെ വീഡിയോകൾ സമൂ​ഹമാധ്യമങ്ങളിൽ താരമാണ്. ദുരിതക്കയത്തിൽ കഴിയുന്ന ആരുടെയെങ്കിലും വാർത്ത വന്നാൽ അതിന് താഴെ ഏവരും പറയുന്ന ഒരേയൊരു കാര്യം 'നിക് വരും' എന്നതാണ്. അത്രത്തോളം ജനപ്രിയനാണ് നിക് ഇപ്പോൾ. പക്ഷേ ഇത്തരം നന്മ പ്രവർത്തി ചെയ്താലും പലപ്പോഴും മോശം കമന്റുകൾ നിക്കിനെതിരെ ഉയരാറുണ്ട്. അവയെ കുറിച്ച് നിക് ഇപ്പോൾ തുറന്നു പറയുകയാണ്. 

ഇതൊക്കെ നിർത്തി വേറെ വല്ല പണിക്കും പോയ്ക്കൂടെ എന്ന് പറയുന്നവരോട് "ടെക്നിക്കൽ മാനേജറായി ദുബായിൽ ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. മൂന്ന് ലക്ഷം ശമ്പളം ഉണ്ടായിരുന്ന ജോലി വിട്ട് വന്ന ആളാണ് ഞാൻ. ആ ജോലി രാജിവയ്ക്കുമ്പോഴേക്കും വീട്ടുകാരും നാട്ടുകാരും ഇവനെന്ത് ചെയ്യാൻ പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. അതെല്ലാം വേണ്ടെന്ന് വച്ച് യുട്യൂബിലേക്ക് ഇറങ്ങിയ ആളാണ് ഞാൻ. റിയാലിറ്റിയാണ്. എനിക്ക് അതാണ് വേണ്ടത്", എന്നാണ് നിക് നൽകിയ മറുപടി. 

ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോഴാണ് എനിക്ക് ത്രില്ല് കിട്ടുന്നത്. ആദ്യമൊക്കെ കയ്യിൽ കാശുണ്ടായിരുന്നു. പിന്നീട് അതില്ലാതായി. അന്നൊക്കെ ഭ്രാന്ത് പിടിച്ച് നടന്നിട്ടുണ്ട്. എന്തൊക്കെയോ കാട്ടിക്കൂട്ടി. അങ്ങനെയാണ് വ്ലോ​ഗ് ചെയ്യാൻ തുടങ്ങിയതെന്നും ഇതിനിടയിൽ അച്ഛന്റെയും അമ്മയുടെയും ആ​ഗ്രഹങ്ങൾ സാധിച്ച് കൊടുക്കാറുണ്ടെന്നും നിക് പറയുന്നുണ്ട്. 

ഉയരെ പറന്ന ​'ഗരുഡന്' സംഭവിക്കുന്നതെന്ത് ? കളക്ഷനിൽ ആ കടമ്പ കടക്കുമോ ?

സപ്പോർട്ടുകൾ കുറവായിരുന്ന സമയത്ത് പെട്രോൾ നൽകിയിട്ടുണ്ട്, മൂന്നാറിലെ ആളുകൾക്ക് വൈദ്യുതി ബിൽ അടച്ച് കൊടുത്തിട്ടുണ്ട്. അന്ന് അതൊക്കെ ചെയ്യാൻ പറ്റിയെങ്കിൽ ഇന്ന് സപ്പോർട്ട് കിട്ടിയാൽ ഞാൻ പൊളിക്കും എന്നും നിക് പറയുന്നു. എത്ര പണം കിട്ടിയാലും എന്റെ കണ്ണ് മഞ്ഞളിക്കരുതെ എന്ന് മാത്രമെ എനിക്ക് പ്രാർത്ഥന ഉള്ളൂ. സ്വന്തം കൂട്ടുകാരനെ പോലും വിശ്വസിക്കരുതെന്ന പാഠമാണ് താൻ ജീവിതത്തിൽ നിന്നും പഠിച്ചതെന്നും നിക് പറയുന്നുണ്ട്. വെറൈറ്റി മീഡിയയോട് ആയിരുന്നു നിക്കിന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios