ഹൃദയസ്പർശിയായ അടിക്കുറിപ്പിനൊപ്പം അവളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്താണ് സഹോദരിയുടെ മരണം ലൈല ലോകത്തെ അറിയിച്ചത്. 

മന്‍ഹാട്ടന്‍: ആമസോൺ പ്രൈം വീഡിയോയിൽ 'ക്ലബ് റാറ്റ്' എന്ന വെബ് കോമഡി സീരീസ് സൃഷ്ടാവും സോഷ്യല്‍ മീഡിയ താരവുമായഇവഇവൻസ് അന്തരിച്ചു. 29 വയസായിരുന്നു. എൻബിസി ന്യൂയോർക്ക് റിപ്പോർട്ട് പ്രകാരംഇവഇവൻസിന്‍റെ സഹോദരി ലൈല ജോയ് ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ താരത്തിന്‍റെ മരണം അറിയിക്കുകയായിരുന്നു. ഹൃദയസ്പർശിയായ അടിക്കുറിപ്പിനൊപ്പം അവളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്താണ് സഹോദരിയുടെ മരണം ലൈല ലോകത്തെ അറിയിച്ചത്.

എന്നാല്‍ മരണ കാരണം കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. "ഞങ്ങളുടെ കുടുംബത്തിന്‍റെ എല്ലാമായഇവ കഴിഞ്ഞ ദിവസം ഞങ്ങളെവിട്ടുപോയി. അവളുടെ ആസാന്നിധ്യം 24 മണിക്കൂറിന് ശേഷവും എനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല. എനിക്ക് അറിയാം ഈ വാര്‍ത്ത നിങ്ങള്‍ക്കെല്ലാം ഞെട്ടലുണ്ടാക്കും, ഒപ്പം അംഗീകരിക്കാന്‍ സമയം എടുക്കുന്നതാണെന്നും" ലൈല ജോയ് ഞായറാഴ്ച ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റില്‍ പറയുന്നു. 

ഏപ്രില്‍ 23ന് കുടുംബം ലോവര്‍ മാന്‍ഹാട്ടണില്‍ ഒരു അനുസ്മരണ ചടങ്ങ് നടത്തുന്നുണ്ടെന്നും സഹോദരി അറിയിച്ചു. കുറേക്കാലമായി അമേരിക്കയിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരമായിരുന്നുഇവ. 

ഇവാ ഒരുക്കിയ അഞ്ച് എപ്പിസോഡ് സീരീസ് ക്ലബ്ബ് റാറ്റ് 2023-ൽആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. ഒരു ഇന്‍ഫ്ലൂവെന്‍സറായി തന്നെയാണ്ഇവ ഇതില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ബ്രേക്കപ്പിന് ശേഷം പുതിയ ബന്ധത്തിന് ശ്രമിക്കുന്ന സോഷ്യല്‍ മീഡിയ താരമായിഇവ ഇതില്‍ അഭിനയിച്ചു.

ടിക് ടോക്കിൽ, അവൾക്ക് 3 മില്ല്യണിലേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു ഇവയ്ക്ക്. ഇൻസ്റ്റാഗ്രാമിൽ, 28,000-ത്തിലധികം ആളുകൾ അവളെ പിന്തുടരുന്നുണ്ട്. ഒരു ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയിലുള്ള തന്‍റെ ജീവിതവും, ന്യൂയോർക്കിലെ ദിവസവും ഉള്ള ജീവിതശൈലിയുമൊക്കെയാണ് ഇവ വീഡിയോയായി ഇട്ടിരുന്നത്.

YouTube video player

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' തീയേറ്ററുകളിലേക്ക്

മരണമില്ലാത്ത അശ്വത്ഥാമാവായി ബിഗ് ബി; ഞെട്ടിക്കാന്‍ കൽക്കി 2898 എഡി ടീസര്‍