Asianet News MalayalamAsianet News Malayalam

'കളിയാക്കി':സോനം കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ച യൂട്യൂബര്‍ പെണ്‍കുട്ടിക്ക് വന്‍ സപ്പോര്‍ട്ട്.!

സോനത്തിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും പ്രശസ്തിക്കും അവരുടെ ഫാഷൻ ബ്രാൻഡിനും വീഡിയോ നെഗറ്റീവായി ബാധിച്ചെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. 

Sonam Kapoor sends legal notice to YouTuber for making fun of her vvk
Author
First Published Oct 15, 2023, 10:54 AM IST

മുംബൈ: നടി സോനം കപൂര്‍ യൂട്യൂബര്‍ രാഗിണിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ബോളിവുഡ് താരങ്ങളെ കളിയാക്കുന്ന തരത്തില്‍ യൂട്യൂബ് വീഡിയോ ചെയ്യുന്ന വ്യക്തിയാണ് രാഗിണി. തന്നെ അപമാനിച്ചു എന്ന പേരിലാണ് രാഗിണിക്ക് സോനം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വീര്‍ ഡി വെഡ്ഡിംഗ് എന്ന 2018ല്‍ ഇറങ്ങിയ ചിത്രത്തിലെ സോനത്തിന്‍റെ ഡയലോഗുകളെ കളിയാക്കി വീഡിയോ ചെയ്തുവെന്നാണ് സോനം ആരോപിക്കുന്നത്. ഈ വീഡിയോ കാരണം രാഗിണിയുടെ സബ്സ്ക്രൈബേഴ്സ് 700ത്തില്‍ നിന്നും 37,000മായി വര്‍ദ്ധിച്ചുവെന്നും സോനം ആരോപിക്കുന്നു. 

സോനവും ഭര്‍ത്താലും സംയുക്തമായാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സോനത്തിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും പ്രശസ്തിക്കും അവരുടെ ഫാഷൻ ബ്രാൻഡിനും വീഡിയോ നെഗറ്റീവായി ബാധിച്ചെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. 

എന്നാല്‍ ഇതിന് മറുപടിയുമായി ഷീ ഹൂ മസ്റ്റ് നോട്ട് ബി നെയിംസ് എന്ന പേരിൽ മറ്റൊരു വീഡിയോ പങ്കുവെച്ച് രാഗിണി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലീഗൽ നോട്ടീസിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇന്‍സ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം വക്കീല്‍ നോട്ടീസ് അയച്ച വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ രാഗിണിക്ക് പിന്തുണ വര്‍ദ്ധിക്കുകയാണ്. നിരവധി പേര്‍ രാഗിണിയെ ന്യായീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പലരും രാഗിണിയുടെ വീഡിയോകളെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്. സോനം അയച്ച വക്കീല്‍ നോട്ടീസിലുള്ളതിനേക്കാള്‍ നല്ല പൊയന്‍റുകള്‍ രാഗിണിയുടെ വീഡിയോയില്‍ ഉണ്ടെന്നാണ് മറ്റ് ചിലര്‍ ചൂണ്ടികാണിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raginyy (@raginyy)

പ്രമുഖ ബോളിവുഡ് ദമ്പതികളും യൂട്യൂബറും തമ്മിലുള്ള നിയമപോരാട്ടം ഡിജിറ്റൽ യുഗത്തിലെ നർമ്മത്തിന്റെയും പകർപ്പവകാശ പ്രശ്‌നങ്ങളുടെയും അതിരുകളെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഈ കേസ് വളര്‍ന്ന് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കിടയിലും കലാകാരന്മാർക്കും ഇടയില്‍ വലിയ പ്രശ്നം ഉണ്ടാകുമോ എന്നാണ് കണ്ട് അറിയേണ്ടത്. 

ലിയോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: ആദ്യഷോ ടിക്കറ്റുകള്‍ വിറ്റുപോയത് നിമിഷങ്ങള്‍ക്കുള്ളില്‍.!

ഷൈന്‍ ടോം ചാക്കോ ഫ്ലൈറ്റുകളെ പറ്റി പറഞ്ഞു, ഇപി വേദി വിട്ടു? - വീഡിയോ വൈറലാകുന്നു.!

Follow Us:
Download App:
  • android
  • ios