പെട്ടൊന്നൊരു വ്യക്തിയെ കാണുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, കുറഞ്ഞത് ആറ് മാസമെങ്കിലും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും സൂരജ് വീഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്.

ളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ട്. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. അതില്‍ മുന്‍പന്തിയിലാണ് നായക വേഷത്തിലെത്തുന്ന സൂരജ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ട നായകനാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരമ്പരയില്‍നിന്നും സൂരജ് മാറുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

ഏതായാലും ആരാധകര്‍ ഈമെയിലിലൂടെ ചോദിച്ച ജീവിതത്തെ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉത്തരം പറയവെയാണ്, നിരവധി ആരാധികമാര്‍ ചോദിച്ച ചോദ്യത്തിന് സൂരജ് ഉത്തരം പറയാന്‍ തുടങ്ങിയത്. ഭാവി വരനെ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നിരവധി ആരാധകരാണ് ചോദിച്ചതന്നും, സംഗതി ചോദ്യം തമാശയ്ക്ക് ചോദിച്ചതാണെങ്കിലും, ഉത്തരം സീരിയസായി പറയേണ്ടതാണെന്ന് പറഞ്ഞാണ് സൂരജ് ഉത്തരത്തിലേക്ക് കടക്കുന്നത്. 

'സൗന്ദര്യത്തെപ്പറ്റിയും ഭാവിവരനെ പറ്റിയുമെല്ലാമുള്ള ഇത്തരം ചോദ്യങ്ങള്‍ ഇക്കാലത്ത് പ്രസക്തമാണോ എന്നത് വലിയൊരു ചോദ്യമാണ്. ബാഹ്യസൗന്ദര്യം എന്നുപറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടുന്ന ഒന്നാണ്, എന്നാല്‍ മനസ്സിന്റെ സൗന്ദര്യമാകട്ടെ എല്ലായിപ്പോഴും ഉണ്ടാകുന്ന ഒന്നുമാണ്. ഒരാളെ ഇഷ്ടപ്പെട്ടത് ബാഹ്യസൗന്ദര്യത്തിലൂടെയാണെങ്കില്‍, അത് സൗന്ദര്യത്തോടൊപ്പം നഷ്ടമായേക്കാം, എന്നാല്‍ മനസ്സുകൊണ്ടാണ് ഒരാളെ നമ്മള്‍ ഇഷ്ടപ്പെട്ടതെങ്കില്‍ സ്‌നേഹത്തിന് ഒരിക്കലും നഷ്ടമാകാന്‍ സാധിക്കില്ല. സൗന്ദര്യംകണ്ട് നമ്മള്‍ സംസാരിക്കാന്‍ ചെല്ലുമ്പോള്‍, അയ്യോ വേണ്ടായിരുന്നു എന്ന് തോന്നുന്ന ചിലരുണ്ട്. എന്നെല്ലാമാണ് സൂരജ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

വിവാഹം എന്നാല്‍ ഇരുഭാഗത്തുനിന്നും ആളുകള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നേക്കാം. ചക്ക ചൂഴ്ന്ന് നോക്കുന്നതുപോലെ ഒരിക്കലും ആളുകളെ നമുക്ക് നോക്കാനാവില്ല. വളരെയേറെ സൗന്ദര്യമുള്ള കപ്പിള്‍സാകില്ല സന്തോഷത്തോടെ ജീവിക്കുന്നത്. മനസ്സുകൊണ്ട് തമ്മില്‍ ഇഷ്ടപ്പെട്ട കപ്പിള്‍സാണ് സന്തോഷത്തോടെ ജീവിക്കുക. കൂടാതെ ഇരുഭാഗത്തുനിന്നുമുള്ള വിട്ടുവീഴ്ചകളും മനോഹരമായ ദാമ്പത്യത്തിന് അനിവാര്യമാണെന്നും സൂരജ് പറഞ്ഞ് വയ്ക്കുന്നുണ്ട്. സൂരജിന്റെ സംസാരത്തിനിടെ പലപ്പോഴും റിയല്‍ ലൈഫ് ഉദാഹരണങ്ങളാണ് താരം ഉപയോഗിക്കുന്നത് എന്നത് ആളുകള്‍ വീഡിയോ ഇഷ്ടപ്പെടാന്‍ വലിയൊരു കാരണമാകുന്നുണ്ട്.

പെട്ടൊന്നൊരു വ്യക്തിയെ കാണുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, കുറഞ്ഞത് ആറ് മാസമെങ്കിലും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും സൂരജ് വീഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. കൂടാതെ മറ്റുള്ളവരുടെ ജീവിതത്തെ നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യാതിരിക്കുന്നതാകും നല്ലതെന്നും, അത് മനസമാധാനമുള്ളൊരു ജീവിതം തരുമെന്നും സൂരജ് വീഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്.

വീഡിയോ കാണാം

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona