സൗഭാഗ്യ വെങ്കിടേഷ് അര്‍ജുനുമൊത്തുള്ള ഡാന്‍സ് പ്രാക്ടീസിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയയും ആഘോഷിച്ച വിവാഹമായിരുന്നു സൗഭാഗ്യയുടേത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ തന്നെ മലയാളികള്‍ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ. അമ്മയും അമ്മൂമ്മയുമടങ്ങു അഭിനയത്തിന്റെ തട്ടകത്തില്‍നിന്നാണ് സൗഭാഗ്യയെങ്കിലും, താരം ഇതേവരെ ടിക് ടോക്കിലല്ലാതെ അഭിനയത്തിലേക്ക് കടന്നിട്ടില്ല. താരം തന്റേതായ നൃത്തലോകത്താണുള്ളത്. നൃത്തലോകത്തുനിന്നുതന്നെയാണ് സൗഭാഗ്യ തന്റെ മറുപാതിയെ കണ്ടെത്തിയതും.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ തരംഗമായിരിക്കുന്നത്. 'ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറഞ്ഞാല്‍ ചിലര് ഭയംങ്കര സീരിയസാകും' എന്നുപറഞ്ഞാണ് താരം അര്‍ജുനുമൊത്തുള്ള ഡാന്‍സ് പ്രാക്ടീസിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരുകാല്‍ നിലത്തൂന്നി വലതുകാല്‍ ഉയര്‍ത്തിയുള്ള ഡാന്‍സ്‌പോസാണ് പങ്കുവച്ചത്. ഇതുവളരെ സിംപിള്‍ സ്റ്റെപ്പാണല്ലോ, അടിപൊളിയാണല്ലോ തുടങ്ങിയ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram

പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുന്‍, സൗഭാഗ്യയോടൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുനിപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മാസമായിരുന്നു ഗുരുവായൂരമ്പലത്തില്‍വച്ച് ഇരുവരുടേയും വിവാഹം. വിവാഹവും മറ്റും സോഷ്യല്‍മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു.