ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സൗബിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് സൗബിൻ ഷാഹിർ. അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താനും താരം ശ്രമിക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്

സൗബിന്റെ ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനമാണ് ഇന്ന്. ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സൗബിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

”കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി. ‘ജാമു’ വന്നപ്പോൾ എന്റെ ജീവിതവും കളർ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ. ജന്മദിനാശംസകൾ ജാമൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് സൗബിൻ കുറിക്കുന്നത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവയ്ക്കുന്നു. 

View post on Instagram