എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. 

കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെ ആരാധകര്‍ പറയാറുള്ളത്. ഏകദേശം എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ ഒരേ രൂപത്തിലാണ് സൗപര്‍ണികയുള്ളത്. എന്താണ് ഈ ചെറുപ്പത്തിനു കാരണമെന്നാണ് സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തോട് ആരാധകര്‍ ചോദിക്കുന്നത്. സൗപര്‍ണ്ണിക കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിനും ആളുകള്‍ കമന്റായി ചോദിക്കുന്നത് പ്രായം കൂടാത്തതിനെപ്പറ്റിയാണ്.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി സൗപര്‍ണിക മാറിയത്. ആറാംക്ലാസ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പ്രേം പ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പൊന്നൂഞ്ഞാല്‍ എന്ന പരമ്പരയിലൂടെയായിരുന്നു സൗപര്‍ണിക ആദ്യമായി മിനിസ്‌ക്രീനിലെ പ്രധാനപ്പെട്ട വേഷത്തെ കൈകാര്യം ചെയ്യുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ എന്ന പൃഥ്വിരാജ് ചിത്രലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും മനോഹരമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സീരിയല്‍ മേഖലയില്‍ തന്നെയുള്ള സുഭാഷ് ബാലകൃഷ്ണനാണ് സൗപര്‍ണികയുടെ ഭര്‍ത്താവ്. രണ്ടായിരത്തി പതിമൂന്നിലായിരുന്നു ഇരുവരുടേയും വിവാഹം. കോവളം ബീച്ചില്‍ നിന്നെടുത്ത മനോഹരമായ കിളിപ്പച്ച ടോപ്പിലുള്ള ചിത്രമാണ് താരം കഴിഞ്ഞദിവസം പങ്കുവച്ചത്. എന്താണ് ഈ പുഞ്ചിരിക്കു പിന്നിലുള്ള രഹസ്യമെന്നും, സൗന്ദര്യത്തിനു പിന്നിലുള്ള രഹസ്യമെന്നും ആരാധകര്‍ താരത്തോട് ചോദിക്കുന്നുണ്ട്.

View post on Instagram