പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതുമെല്ലാം ആരാധകരുടെ നേരം പോക്കുകളാണ്. അത്തരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും, അത് ആരാണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതുമെല്ലാം ആരാധകരുടെ നേരം പോക്കുകളാണ്. അത്തരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. തന്റെ കൂടെയുള്ള ചെക്കനെ മനസ്സിലായോ എന്ന് ചോദിച്ചുകൊണ്ട് പഴയകാല ചിത്രം പങ്കുവച്ചത് മിനിസ്‌ക്രീന്‍ താരമായ സൗപര്‍ണിക സുഭാഷാണ്. എന്നാല്‍പിന്നെ പെട്ടെന്നുതന്നെ ആളെ കണ്ടുപിടിക്കാം എന്ന് കരുതിയവര്‍ ചെറുതായൊന്ന് കുഴങ്ങി. പലരും സംശയം പങ്കുവച്ചപ്പോള്‍ 'ചെക്കന്‍' നേരിട്ടെത്തി കമന്റ് ഇട്ടപ്പോഴാണ് പലര്‍ക്കും സംഗതി പിടി കിട്ടിയത്.


'ഞാനിങ്ങനെയല്ല. എന്റെ ചിത്രം ഇങ്ങനെയല്ല' എന്നുപറഞ്ഞാണ് ചിത്രത്തിലെ 'ചെക്കന്‍' കുറ്റസമ്മതം നടത്തിയത്. ചെക്കനായി വേഷമിട്ടിരിക്കുന്നത് മറ്റാരുമല്ല മലയാളിയുടെ പ്രിയപ്പെട്ട വീണാ നായരാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ വീണ, തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. എന്നാല്‍ ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് രണ്ടാം സീസണിലൂടെയാണ് മലയാളികള്‍ വീണയെ അടുത്തറിഞ്ഞത്.

രണ്ടായിരത്തി പതിനൊന്നിലെ കൈരളി താരോത്സവത്തില്‍ സ്‌റ്റേജില്‍ കയറാന്‍നില്‍ക്കുന്ന വീണയ്‌ക്കൊപ്പുള്ള ചിത്രമാണ് സൗപര്‍ണിക പങ്കുവച്ചത്. 'കൂടെയുള്ള ചെക്കനെ മനസ്സിലായോ' എന്ന സൗപര്‍ണികയുടെ ചോദ്യത്തിന്, ചിലരെല്ലാം വീണയെ തിരിച്ചറിഞ്ഞെങ്കിലും പലര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഏതായാലും വീണയുടെ വ്യത്യസ്തമായ ചിത്രം വൈറലായിക്കഴിഞ്ഞു.

View post on Instagram


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona