മലയാളികളുടെ നായികാ സങ്കല്‍പ്പത്തിലെ നിത്യഹരിത താരമാണ് മീന. ബാലതാരമായണ് മീന ക്യാമറയ്ക്ക് മുന്നിലെത്തിയത്. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തന്റേതായ ഇടംകണ്ടത്തിയ മീന ഇന്നും  പ്രേക്ഷകരുടെ ഇഷ്ട നായികയാണ്. തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മീന വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍നിന്നും ചെറിയ ബ്രേക്കെടുത്ത മീന ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ്. കഴിഞ്ഞ ദിവസം മീന പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ ഹൃദയം തകര്‍ന്ന നിമിഷം എന്നുപറഞ്ഞാണ് മീന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക്ക് റോഷന് കൈ കൊടുക്കുന്ന ചിത്രം പങ്കുവച്ചത്. തന്റെ ഹൃദയം തകര്‍ത്ത് സെലബ്രിറ്റിയാണ് ഹൃത്വിക്കെന്നാണ് മീന പറയുന്നത്. ബാംഗ്ലൂരില്‍ വച്ചുനടന്ന ഹൃത്വിക്കിന്റെ വിവാഹ പാര്‍ട്ടിക്കിടെ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മീനയുടെ കുറിപ്പ്.  'എന്റെ ഹൃദയം തകര്‍ന്ന ആ ദിവസം, എക്കാലത്തേയും എന്റെ പ്രിയപ്പെട്ട താരത്തെ അദ്ദേഹത്തിന്റെ വിവാഹ പാര്‍ട്ടിയില്‍വച്ച് കണ്ടപ്പോള്‍' എന്നുപറഞ്ഞാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ഒരുപാടുപേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. താരത്തെ ആശ്വസിപ്പിച്ചും, സുഖവിവരങ്ങള്‍ അന്വേഷിച്ചുമാണ് ആരാധകര്‍ കമന്റിടുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടിചിത്രം ഷൈലോക്കിലാണ് താരം അവസാനമായി വേഷമിട്ടത്.

 
 
 
 
 
 
 
 
 
 
 
 
 

The day my heart broke 😄 met my all time favorite in Bangalore on his post wedding get together ❤❤ @hrithikroshan

A post shared by Meena Sagar (@meenasagar16) on May 15, 2020 at 12:02am PDT