നടി ശ്രിയ ശരണിനെ അറിയാത്തവര്‍ ആരും കാണില്ല. തെന്നിന്ത്യന്‍ താരസുന്ദരിക്ക് നിരവധി ആരാധകരാണ് ഉള്ളത്. നിരവധി തമിഴ് ചിത്രത്തിലും മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള താരസുന്ദരിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സജീവമാണ്. ലോക്ക്ഡൗണ്‍ വിശേഷങ്ങള‍് പങ്കുവയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് താരം തത്സമയം എത്തിയത്. 

ഭര്‍ത്താവിന്‍റെ രോഗലക്ഷണങ്ങളെ കുറിച്ചും ഇതേ തുടര്‍ന്നുള്ള ആശങ്കകളും താരം പങ്കുവച്ചു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍ കുഴപ്പമൊന്നുമില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ അതിന് പിന്നാലെയായിരുന്നു ഒരാളുടെ അശ്ലീല കമന്‍റെത്തിയത്. ശരീര ഭാഗത്തെ എടുത്തുപറഞ്ഞുള്ള ഒരാളുടെ കമന്‍റിന് ആദ്യം ഇത്തിരി മുഖംകറുപ്പിച്ച് സംസാരിച്ച ശ്രിയ, ഭര്‍ത്താവിന്‍റെ ഞെട്ടിക്കുന്ന കമന്‍റ് എത്തിയതോടെ പൊട്ടിച്ചിരിയിലേക്ക് വഴിമാറി. ഭര്‍ത്താവ് ആന്‍ഡ്രേ കൊശ്ചീവ് പറഞ്ഞത് താരത്തെ പോലും ഞെട്ടിച്ചു.

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നൂറ് ശതമാനം ശരിയാണ്.  ശരീരഭാഗത്തെ കുറിച്ച് കൂടുതല്‍ കമന്‍റുകള്‍പോരട്ടെയെന്നായിരുന്നു നിങ്ങളുടെ സ്നേഹം പരിഗണിക്കുന്നുവെന്നുമായിരുന്നു റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ പറഞ്ഞത്. തുടര്‍ന്ന് തന്‍റെ ലോക്ക്ഡൗണ്‍ കാല പരിപാടികളെ കുറിച്ചും. ഭര്‍ത്താവിന്‍റെ ക്വാറന്‍റൈന്‍ സമയത്തെകുറിച്ചുമെല്ലാം താരങ്ങള്‍ മറുപടി നല്‍കി. നാരങ്ങകൊണ്ടുള്ള ഫ്രഷ് ലൈം ആണ് ഞങ്ങള്‍ കഴിക്കുന്നതെന്നും ആന്‍ഡ്രേ പറഞ്ഞു. ആന്‍ഡ്രേ തന്നെ ഇത് നിര്‍മിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. കൊവിഡ് ആകെ പിടിച്ചുകുലുക്കിയ സ്പെയിനിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്.