മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സരയു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സരയു മോഹൻ പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു തന്റെ ചിന്തകളും ഗൃഹാതുരതയുമൊക്കെ പങ്കുവെക്കാറുണ്ട്. നിരവധി സിനിമകളില്‍ വേഷമിട്ട സരയു ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.

ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്.  ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും സരയു പങ്കുവച്ചിരിക്കുന്നു. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു, എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ട്. തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോള്‍ നിശബ്‍ദമായി, ഒപ്പം നോര്‍മലുമായെന്നും സരയു പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

I am bored of being normal! I miss us! Missinghim#crazyhalf#life is so silent these days#and yeahh normal too...

A post shared by Sarayu Mohan (@sarayu_mohan) on Oct 29, 2020 at 1:43am PDT