കല്ല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള ചിത്രങ്ങളും ഒരുങ്ങുന്നതിന്റെ ചിത്രവുമാണ് സൗഭഗ്യ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ കോസ്റ്റിയുമുകളില്‍ അതിമനോഹരിയായാണ് സൗഭാഗ്യ ചിത്രങ്ങളിലുള്ളത്.

മിനിസ്‌ക്രീനിലോ ബിഗ്‌സ്‌ക്രീനിലോ മുഖം കാണിക്കാതെ തന്നെ മലയാളിക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് മലയാളികള്‍ സൗഭാഗ്യയെ നെഞ്ചേറ്റിയതെന്നു വേണം പറയാന്‍. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അതിന് മുതിര്‍ന്നിട്ടില്ല. എങ്കിലും ടിക് ടോക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കുന്നതുവരേയും അതില്‍ സജീവവുമായിരുന്നു സൗഭാഗ്യ. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുനിന്നു തന്നെയാണ്. അര്‍ജുന്‍ അടുത്തിടെയായി മിനിസ്‌ക്രീനില്‍ സജീവമാണ്.

സൗഭാഗ്യ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കല്ല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള ചിത്രങ്ങളാണ് സൗഭഗ്യ പങ്കുവച്ചിരിക്കുന്നത്. അദ്വൈത ബൈ അഞ്ജലിയാണ് സൗഭാഗ്യയ്ക്കായി പരമ്പരാഗത രീതിയിലുള്ള മനോഹരമായ ആഭരണങ്ങള്‍ ഒരുക്കിയത്. അതുപോലെതന്നെ മനോഹരമായി സൗഭാഗ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത് സൗമ്യാ ശ്യാമാണ്.

വീതിയുള്ള ഗ്രേപ് റെഡ് ബോര്‍ഡര്‍ പച്ച സില്‍ക് സാരിയോടൊപ്പം പരമ്പരാഗതമായ ആടയാഭരണങ്ങളോടെയാണ് സൗഭാഗ്യയുടെ പുതിയ ചിത്രം. അരപ്പട്ടയടക്കമുള്ള ആഭരണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന സൗഭാഗ്യ പരമ്പരാഗതമായ വധുവിന്റെ വേഷ വിധാനത്തിലാണുള്ളത്. ഒരു രക്ഷയുമില്ലാത്ത മേക്കോവറാണെന്നാണ് മിക്കവരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

View post on Instagram
View post on Instagram
View post on Instagram